Join Whatsapp Group. Join now!
Aster MIMS 06/06/2023

Complaint | പിതാവിന്റെ പേരിലുള്ള 65 ലക്ഷം രൂപയുടെ ബെൻസ് കാർ വ്യാജ രേഖകൾ ചമച്ച് മറ്റൊരു മകളുടെ പേരിലേക്ക് മാറ്റിയെന്ന് ഇളയമകളുടെ പരാതി; സഹോദരങ്ങൾക്കതിരെ കേസ്

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി Kerala News, Malayalam News, കാസറഗോഡ് വാർത്തകൾ, Police FIR, Melparamba News
മേൽപറമ്പ്: (www.kasargodvartha.com) പിതാവിന്റെ പേരിലുള്ള 65 ലക്ഷം രൂപയുടെ ബെൻസ് കാർ വ്യാജ രേഖകൾ ചമച്ച് മറ്റൊരു മകളുടെ പേരിലേക്ക് മാറ്റിയതായുള്ള ഇളയമകളുടെ പരാതിയിൽ മറ്റ് മൂന്ന് മക്കൾക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് തെക്കിൽ ബെണ്ടിച്ചാലിലെ ശാനവാസ് പാദൂറിന്റെ ഭാര്യ കെ ഇ സുമയ്യ ബീവിയുടെ പരാതിയിലാണ് സഫിയ, അബ്ദുൽ ഖാദർ, ലത്വീഫ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

News, Kasaragod, Melparamb, Kerala, Crime, Case, Complaint, Benz Car, Documents, Complaint that Benz car worth Rs 65 lakh exchanged with forged documents.

2018 ഏപ്രിൽ 24 മുതൽ 2022 മെയ് 27 വരെയുള്ള കാലയളവിൽ മൂന്ന് പ്രതികൾ ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി പിതാവ് കളനാട്ടെ ഇബ്രാഹിം ഹാജിയുടെ പേരിലുള്ള സുമയ്യ ബീവിക്ക് കൂടി അവകാശപ്പെട്ട കെഎൽ 14 ആർ 9 നമ്പർ ബെൻസ് കാർ വ്യാജരേഖകൾ ചമച്ച് ഇത് അസ്സൽ ആണെന്ന് വരുത്തി കാസർകോട് ആർ ടി ഓഫീസിൽ ഹാജരാക്കി സഫിയയുടെ പേരിലേക്ക് മാറ്റിയെന്നും മൂന്നുപേരും വിശ്വാസവഞ്ചനയും ചതിയും കാട്ടിയെന്നുമാണ് പരാതി.

News, Kasaragod, Melparamb, Kerala, Crime, Case, Complaint, Benz Car, Documents, Complaint that Benz car worth Rs 65 lakh exchanged with forged documents.

പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 1860 120ബി (ക്രിമിനൽ ഗൂഢാലോചന), 420 (വിശ്വാസ വഞ്ചന), 468, 471 (വ്യാജ രേഖ ചമയ്ക്കൽ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Keywords: News, Kasaragod, Melparamb, Kerala, Crime, Case, Complaint, Benz Car, Documents, Complaint that Benz car worth Rs 65 lakh exchanged with forged documents.
< !- START disable copy paste -->

Post a Comment