ബസ് ഡ്രൈവറായ കാടങ്കോട്ടെ ഷിജി മേലേടത്തിനെ (34) സഹായിക്കാനാണ് ഉടമകളുടെയും തൊഴിലാളികളുടെയും കൂട്ടായ്മയായ മലബാര്‍ ബസ് ക്ലബിന്റെ നേതൃത്വത്തിൽ മൂന്ന് ബസുകൾ ചൊവ്വാഴ്ച കാരുണ്യ യാത്ര നടത്തുന്നത്. പയ്യന്നൂര്‍ - കാക്കടവ്, പയ്യന്നൂര്‍ - ചീമേനി - പരപ്പ റൂടുകളിൽ സർവീസ് നടത്തുന്ന കരിപ്പാലിന്റെ രണ്ട് ബസുകളും, കാഞ്ഞങ്ങാട് - പയ്യന്നൂര്‍ റൂടിലോടുന്ന തിരുവാതിര ബസുമാണ് കാരുണ്യ യാത്ര നടത്തുക.
കണ്ണൂര്‍ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷിജിയെ വെന്റിലേറ്ററിൽ നിന്ന് ഐ സി യുവിലേക്ക് മാറ്റിയിട്ടുണ്ട്. വാരിയെല്ലിന് പൊട്ടലും തലച്ചോറിന് തകരാറും മുഖത്തും മറ്റും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്ക്കായി ഇതിനകം തന്നെ നാല് ലക്ഷം രൂപ ചിലവ് വന്നിട്ടുണ്ട്. ഇനിയും 10 ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തുക അടക്കാനാണ് കാരുണ്യ യാത്രയുമായി ബസ് സർവീസ് നടത്തുന്നത്.
Keywords: News, Kasaragod, Kerala, Charity, Treatment,Accident, Charity Bus Rides To Fund Driver's Treatment.
< !- START disable copy paste -->