ചന്തേര: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചശേഷം വിദേശത്തേക്ക് കടന്നെന്ന കേസിലെ പ്രതി തിരിച്ചുവരുന്നതിനിടെ വിമാനത്താവളത്തില്‍ പൊലീസ് പിടിയില്‍.
തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ് ശരണിനെ(28)യാണ് ചന്തേര എസ് ഐ എം വി ശ്രീദാസും സംഘവും മുബൈ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരിയുടെ പരാതിയിലാണ് പോക്‌സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിരുന്നത്.
പ്രദേശത്ത് ജോലിക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ ചിത്രം തരപ്പെടുത്തി മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി മാറ്റി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
Keywords: Kerala News, Kasaragod News, Malayalam News, Crime News, Arrested News, Assault News, Chandera: Youth Arrested under POCSO Act.< !- START disable copy paste -->
Arrested | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നു'; തിരിച്ചെത്തിയ പ്രതി വിമാനത്താവളത്തില്‍ പിടിയില്‍
14 കാരിയുടെ വീട്ടുപരിസരത്ത് ജോലിക്കെത്തിയപ്പോഴാണ് സംഭവം
Chandera-News, Chandera-PS, Youth-Arrested, POCSO, Minor Girl