അതിനിടെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള മോഷ്ടാവിന്റേതെന്ന് കരുതുന്ന ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ജൂപിറ്റർ സ്കൂടർ ആണ് ഇയാൾ ഓടിക്കുന്നത്. ഫോടോയിൽ കാണുന്ന ആളെയോ വാഹനമോ തിരിച്ചറിയുവാൻ സാധിക്കുന്ന എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ 04994284100, അല്ലെങ്കിൽ 9497947276 (സിഐ), 9497980939 (എസ്ഐ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
ഇയാൾ ഒറ്റയ്‌ക്കെത്തി മോഷണം നടത്തുന്നതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. സിസിടിവി ദൃശ്യങ്ങളിലും ഇക്കാര്യം വ്യക്തമാണ്. ബേഡകം, ബേക്കൽ, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിലും സമാനമായ രീതിയിലുള്ള മാല മോഷണം റിപോർട് ചെയ്തിട്ടുണ്ട്. സ്വർണാഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകൾ ജാഗ്രത പുലർത്തണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Keywords: Melparamb, Crime, News, Investigation, Chain-Snatching, Police, CCTV, Chain-Snatching Incidents, Investigation Ongoing.
< !- START disable copy paste -->