സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. വെങ്കിടഗിരി, ആര്‍എസ്എസ് കാസര്‍കോട് ജില്ലാ കാര്യവാഹ് പവിത്രന്‍ കെകെ പുറം, ബിഎംഎസ് സംസ്ഥാന സെക്രടറി അഡ്വ. മുരളീധരന്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ് വിവി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സമാപനസമ്മേളനം ബിഎംഎസ് സംസ്ഥാന ജെനറൽ സെക്രടറി ജികെ അജിത്ത് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം കാസര്‍കോട് നഗരത്തില്‍ ശക്തി പ്രകടനം നടക്കും. സമ്മേളനത്തില്‍ പ്രവര്‍ത്തന റിപോർട് പ്രമേയം, സംഘടനാ ചര്‍ച, പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം എന്നിവ നടക്കും.
19ന് നടക്കുന്ന സംസ്ഥാന ഭാരവാഹിയോഗം ബിഎംഎസ് സംസ്ഥാന ട്രഷറർ സി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ 14 ജില്ലകളില്‍ നിന്നുമായി 1000 പ്രതിനിധികള്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബിഎംഎസ്ആര്‍എ സംസ്ഥാന പ്രസിഡന്റ് കെ ഉപേന്ദ്രന്‍, ബിഎംഎസ് കാസര്‍കോട് ജില്ല സെക്രടറി ഗോവിന്ദന്‍ മടിക്കൈ, ദിനേശ് ബംബ്രാണ, കെ തേജസ്, അരുണ്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: News, Kasaragod. Kerala, Conference, Inaugiration, BMSRA State Conference on 19th and 20th May in Kasaragod.
< !- START disable copy paste -->