ബജ്റംഗ്ദൾ എന്താണെന്ന് മനസിലാക്കാതെ കോൺഗ്രസ് നടത്തിയ മുസ്‌ലിം പ്രീണനമാണ് പ്രകടനപത്രികയിലെ പ്രഖ്യാപനം എന്ന് ബജ്റംഗ്ദൾ കർണാടക സംസ്ഥാന കൺവീനർ കൂടിയായ ഊർജ മന്ത്രി വി സുനിൽ കുമാർ പറഞ്ഞു. ഹിന്ദുവിനേയും ഗോമാതാവിനേയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ പ്രതിജ്ഞാബദ്ധരായ യുവാക്കളുടെ സംഘമാണ് ബജ്റംഗ്ദൾ. സംഘടന യാതൊരു സാമൂഹിക വിരുദ്ധ പ്രവർത്തനവും നടത്തുന്നില്ല. ബിജെപി പോപുലർ ഫ്രണ്ട് നിരോധിച്ചതിന് ബദലായാണ് കോൺഗ്രസ് ഈ പ്രഖ്യാപനം നടത്തിയതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സാമൂഹിക ക്ഷേമ മന്ത്രി കൊട ശ്രീനിവാസ പൂജാരി, മംഗ്ളുറു നോർത് എംഎൽഎ ഡോ. ഭരത് വൈ ഷെട്ടി, മംഗ്ളുറു സൗത് എംഎൽഎ വേദവ്യാസ് കാമത്ത് എന്നിവരും അപലപിച്ചു.
ബജ്റംഗ്ദൾ, പോപുലർ ഫ്രണ്ട് എന്നിവ നിരോധിക്കും എന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം ശത്രുത വളർത്തുമെന്ന് അസദുദ്ദീൻ ഉവൈസി അഭിപ്രായപ്പെട്ടു. തന്റെ പാർടി മുസ്‌ലിം വോടുകൾ ഭിന്നിപ്പിക്കും എന്ന ആരോപണം അദ്ദേഹം തള്ളി. കർണാടകയിൽ രണ്ടു സീറ്റീൽ മാത്രമാണ് പാർടി മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Keywords: News, National, Manglore, Karnataka, Election, Congress, BJP Slams Congress Over Bajrang Dal Ban Promise.
< !- START disable copy paste -->