അതിനിടെ, ബുധനാഴ്ച രാത്രി ബേള - മുള്ളേരിയ കെ എസ് ടി പി റോഡിലാണ് വാഹന യാത്രക്കാർ കാട്ടുപോത്തിനെ കണ്ടത്. ഇവർ കാട്ടുപോത്തിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു. വാഹനം നിർത്തിയിട്ടത് കൊണ്ട് ആക്രമിക്കപ്പെട്ടില്ല. കാട്ടുപോത്തിന്റെ മുന്നിൽ പെട്ടാൽ അവ ആക്രമിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനോ മയക്കുവെടിവെക്കാനോ വനം വകുപ്പ് തയ്യാറാകണമെന്നാണ് ആവശ്യം. ജീവൻ പണയം വെച്ചാണ് തങ്ങൾ കഴിയുന്നതെന്ന് പുത്തിഗെയിലെയും ബേളയിലെയും പ്രദേശവാസികൾ പറഞ്ഞു. കാട്ടുപോത്ത് കൃഷി നശിപ്പിക്കുന്നതായും പരാതിയുണ്ട്.
Keywords: News, Kasaragod, Kerala, Bison, Natives, Attack, Complaint, Bison menace in Kasaragod.
< !- START disable copy paste -->