Join Whatsapp Group. Join now!
Aster MIMS 06/06/2023

Died | ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു

ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയായിരുന്നു Bahrain-News, Malayali-Expatriate, Expat-Died-Cardiac-Arrest
മനാമ: (www.kasargodvartha.com) പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മില്‍മ ഗ്രെയിന്‍സ് ജീവനക്കാരനായിരുന്ന ചാക്കോ തോമസ് (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ സല്‍മാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ വഴിമധ്യേ മരണപ്പെടുകയായിരുന്നു.

30 വര്‍ഷമായി അദ്ദേഹം ബഹ്‌റൈനില്‍ ജോലി ചെയ്തു വരികയായിരുന്നു. ആലപ്പുഴ മാന്നാര്‍ സ്വദേശികളായ ചാക്കോയുടെ കുടുംബം വര്‍ഷങ്ങളായി ഹൈദരാബാദിലാണ് താമസിക്കുന്നത്. സല്‍മാനിയ ആശുപത്രിയില്‍ നഴ്‌സ് ആയ എസ്തര്‍ ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ഇവര്‍ ഹൈദരാബാദില്‍ വിദ്യാര്‍ഥികളാണ്.

Bahrain, News, Gulf, World, Top-Headlines, Cardiac Arrest, Malayali, Expatriate, Bahrain: Malayali Expatriate died due to cardiac arrest.

Keywords: Bahrain, News, Gulf, World, Top-Headlines, Cardiac Arrest, Malayali, Expatriate, Bahrain: Malayali Expatriate died due to cardiac arrest.

Post a Comment