Join Whatsapp Group. Join now!
Aster MIMS 06/06/2023

Arrested | 'എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ചാ ശ്രമം'; 3 യുവാക്കള്‍ കാഞ്ഞങ്ങാട്ട് പിടിയില്‍

സിസിടി വി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു Malayalam News, Kerala News, കാഞ്ഞങ്ങാട് വാര്‍ത്തകള്‍, ATM Attack, Thodupuzha News
കാഞ്ഞങ്ങാട്: (www.kasargodvartha.com) തൊടുപുഴ കരിമണ്ണൂരില്‍ എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച നടത്താന്‍ ശ്രമിച്ചെന്ന കേസില്‍ അസം സ്വദേശികളായ മൂന്ന് യുവാക്കളെ കരിമണ്ണൂര്‍ പൊലീസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടി. അസം നാഗോണ്‍ ജില്ലയിലെ ജിന്നറ്റ് അലി, തുമിറുല്‍ ഇസ്ലാം, അസീസുല്‍ ഹഖ് എന്നിവരെയാണ് കരിമണ്ണൂര്‍ സ്റ്റേഷന്‍ എസ്‌ഐ കെജെ ജോബിയും സംഘവും കണ്ണൂര്‍ സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണിയുടെ സഹായത്തോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്.
        
Malayalam News, Kerala News, ATM Attack, Thodupuzha News, Kasaragod News, Crime News, Robbery, Theft, Arrested, Attempted robbery at ATM counter; 3 youths arrested.

'ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ചെയാണ് കരിമണ്ണൂര്‍ സൗത് ഇന്‍ഡ്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച നടത്താന്‍ പ്രതികള്‍ ശ്രമിച്ചത്. ആയുധങ്ങള്‍ ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിച്ചെങ്കിലും മെഷീനകത്തുണ്ടായ പണം കൈക്കലാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിരുന്നില്ല. സിസിടിവി കാമറയില്‍ പ്രതികളുടെ ദൃശ്യം വ്യക്തമായി തെളിഞ്ഞതാണ് ഇവരെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. കരിമണ്ണൂരില്‍ മേഖലയില്‍ നിര്‍മാണ ജോലിക്കെത്തിയവരായിരുന്നു മോഷ്ടാക്കള്‍. പൊലീസ് നടത്തിയ സമര്‍ഥമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.
     
Malayalam News, Kerala News, ATM Attack, Thodupuzha News, Kasaragod News, Crime News, Robbery, Theft, Arrested, Attempted robbery at ATM counter; 3 youths arrested.

സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലൂടെ അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നീട് ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ മുഖേന നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കാഞ്ഞങ്ങാട്ട് ഉള്ളതായി വിവരം ലഭിച്ചത്. കാഞ്ഞങ്ങാട്ട് താമസിച്ച് ജോലി അന്വേഷിച്ച് വരുന്നതിനിടയിലാണ് പ്രതികളെ അറസ്റ്റുചെയ്തത്', പൊലീസ് പറഞ്ഞു. എസ്‌ഐക്ക് പുറമെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടിഎ ശാഹിദ്, അജീഷ് തങ്കപ്പന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Keywords: Malayalam News, Kerala News, ATM Attack, Thodupuzha News, Kasaragod News, Crime News, Robbery, Theft, Arrested, Attempted robbery at ATM counter; 3 youths arrested.
< !- START disable copy paste -->

Post a Comment