ഇടിയുടെ ആഘാതത്തില്‍ ചീമേനി പൊലീസിന്റെ ബൊലേറോ ജീപ് തകര്‍ന്നു. ഭാഗ്യംകൊണ്ടാണ് പരുക്കേല്‍ക്കാതെ രക്ഷപെട്ടതെന്ന് പൊലീസുകാർ പറയുന്നു. കഴിഞ്ഞ ദിവസം വടകരയില്‍ നിന്നും കവര്‍ച ചെയ്ത ടിപര്‍ ലോറി ചീമേനി പൊലീസ് അതിര്‍ത്തിയില്‍ കടന്നെന്ന വടകര പൊലീസിന്റെ വിവരത്തെതുടര്‍ന്നായിരുന്നു പരിശോധന.
'ഇതനുസരിച്ച് ചീമേനി പ്ലാന്റേഷന്‍ കോര്‍പറേഷന് സമീപം എസ്ഐയും സംഘവും ലോറിക്ക് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് ലോറി പിന്തുടരുകയും, അൽപം സഞ്ചരിച്ച ശേഷം ചള്ളുവക്കോട് ജൻക്ഷനില്‍ വെച്ച് ലോറി മറികടന്ന് മുന്നില്‍ നിര്‍ത്തുകയുമായിരുന്നു. പൊലീസ് ജീപ് മുന്നിലെത്തിയതോടെ നിര്‍ത്തിയ ടിപര്‍ ലോറി പിന്നോട്ടെടുത്ത് ഇടിക്കുകയായിരുന്നു. എസ്ഐ ഇരുന്ന ഭാഗത്താണ് ലോറി ഇടിച്ചത്. ഉടന്‍ ലോറിയുമായി രക്ഷപ്പെടുകയായിരുന്നു', പൊലീസ് പറഞ്ഞു.