Join Whatsapp Group. Join now!
Aster MIMS 06/06/2023

Fire | എടിഎം കിയോസ്‌കില്‍ തീപ്പിടിത്തം; കറന്‍സി നോടുകള്‍ ചാരമായി

ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല ATM Kisok, Fire, Malayalam News, Mangalore News, ദേശീയ വാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) നഗരത്തിലെ ഹമ്പന്‍കട്ടയില്‍ ബാങ്കിന്റെ എടിഎം കിയോസ്‌കിന് തീപ്പിടിച്ച് എടിഎമുകള്‍ പൂര്‍ണമായും കത്തി നശിച്ചു. കറന്‍സി നോടുകള്‍ ചാരമായി. കഴിഞ്ഞദിവസം രാത്രിയാണ് ഹമ്പന്‍കട്ടയിലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കിയോസ്‌കില്‍ തീപ്പിടിത്തം ഉണ്ടായത്. ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. എടിഎം സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള ബാങ്ക് ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
    
ATM Kisok, Fire, Malayalam News, Mangalore News, ATM kiosk of bank caught fire.

പാണ്ഡേശ്വര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് ഉടന്‍ സ്ഥലത്തെത്തി തീ അണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചില്ല. ഷോര്‍ട് സര്‍ക്യൂടാണ് തീപ്പിടത്തത്തിന് കാരണമെന്നാണ് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരുടെ നിഗമനം. നാശനഷ്ടത്തിന്റെ വ്യാപ്തി ഇനിയും കണക്കാക്കിയിട്ടില്ല.

Keywords: ATM Kisok, Fire, Malayalam News, Mangalore News, ATM kiosk of bank caught fire.
< !- START disable copy paste -->

Post a Comment