Join Whatsapp Group. Join now!
Aster MIMS 10/10/2023

Complaint | നാലംഗ സംഘം ട്രാൻസ്ജെൻഡർ യുവതിയെ അക്രമിച്ച് കവർച നടത്തിയതായി പരാതി

'കാർ വരുന്നത് കണ്ട് അക്രമികൾ ഓടിപ്പോവുകയായിരുന്നു' Mangalore News, ദക്ഷിണ കന്നഡ വാർത്തകൾ, Malayalam News, Police Booked, Transgender
മംഗ്ളുറു: (www.kasargodvartha.com) ട്രാൻസ്ജെൻഡർ യുവതിയെ നാല് യുവാക്കൾ ചേർന്ന് അക്രമിച്ച് പണം കവർന്നതായി പരാതി. നഗരത്തിൽ ഉർവ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടികാനയിൽ ഞായറാഴ്ച രാത്രി അക്രമത്തിനിരയായതായി കാട്ടി ശാന്തി എന്ന യുവതി ചൊവ്വാഴ്ച പരാതി നൽകി.

News, National, Mangalore, Police, Case, Transgender, Attack, Complaint, Hospital, Assaults transgender woman, case filed.

തെറി വിളിക്കുകയും കല്ലുകളും പ്ലാസ്റ്റിക് പൈപുകളും ഉപയോഗിച്ച് ഇടിക്കുകയും ചെയ്ത ശേഷം ബാഗിലുണ്ടായിരുന്ന 6000 രൂപ കവർന്നതായി പരാതിയിൽ പറഞ്ഞു. അതുവഴി കാർ വരുന്നത് കണ്ട് അക്രമികൾ ഓടിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ട്രാൻസ്ജെൻഡർ യുവതി ഐശ്വര്യയാണ് ശാന്തിയെ ആശുപത്രിയിൽ എത്തിച്ചത്.

Keywords: News, National, Mangalore, Police, Case, Transgender, Attack, Complaint, Hospital, Assaults transgender woman, case filed.
< !- START disable copy paste -->

Post a Comment