city-gold-ad-for-blogger

Ashok Rai | 'നിങ്ങൾ നിങ്ങളുടെ പണി ചെയ്താൽ മതി', ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ചയോട് പുത്തൂർ എംഎൽഎ അശോക് റൈ

മംഗ്ളുറു: (www.kasargodvartha.com) പുത്തൂരിൽ പൊലീസ് കസ്റ്റഡി മർദനത്തിന് പിന്നിലെ കറുത്ത കരങ്ങൾ തുറന്നു കാട്ടുമെന്ന് പുത്തൂർ മണ്ഡലം നിയുക്ത എംഎൽഎയും കോൺഗ്രസ് നേതാവുമായ അശോക് റൈ പറഞ്ഞു. 'അയൽ മണ്ഡലമായ ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ച ഇങ്ങോട്ട് കേറി ഇടപെടേണ്ട. നിങ്ങൾ നിങ്ങളുടെ പണിയെടുത്താൽ മതി', ബിജെപി നേതാവായ പൂഞ്ചയോടായി റൈ പറഞ്ഞു.

Ashok Rai | 'നിങ്ങൾ നിങ്ങളുടെ പണി ചെയ്താൽ മതി', ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ചയോട് പുത്തൂർ എംഎൽഎ അശോക് റൈ

പുത്തൂരിലെ തോൽവിക്ക് പിന്നാലെ ബിജെപി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപിയേയും മുൻ മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡയേയും അവഹേളിക്കുന്ന തരത്തിൽ ആദരാഞ്ജലി അർപിച്ച് ചെരുപ്പുമാല ചാർത്തി ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ച സംഭവത്തിൽ ബിജെപി റിബൽ സ്ഥാനാർഥിയെ അനുകൂലിക്കുന്ന യുവാക്കളെ അറസ്റ്റ് ചെയ്ത പൊലീസ് കസ്റ്റഡിയിൽ മർദിച്ചെന്നാണ് ആരോപണം.

സംഭവത്തിൽ എസ്ഐയേയും പൊലീസുകാരനേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥനെതിരേയും നടപടിയുണ്ടാവും. സംഭവത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നാണ് ആർഎസ്എസ് നേതാവ് ഡോ.കല്ലഡ്ക പ്രഭാകർ ഭട്ട് ആരോപിച്ചത്. എന്നാൽ, അത് അദ്ദേഹത്തിന് തിരുത്തേണ്ടിവരുമെന്നും ആർക്കും നീതി നിഷേധിക്കപ്പെടില്ലെന്നും അശോക് റൈ പറഞ്ഞു.

Keywords: News, National, Manglore, Karnataka, Politics, Election, Puthur, Congress, RSS, Allegation, Ashok Rai warns Beltangady MLA Poonja.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia