Join Whatsapp Group. Join now!
Aster MIMS 22/05/2023

Election Result | പുത്തൂറില്‍ കോണ്‍ഗ്രസിന് വിജയം; ബിജെപി സ്ഥാനാര്‍ഥി മൂന്നാമത്; ഞെട്ടിച്ച് വിമതന്‍

അശോക് കുമാര്‍ റൈയാണ് വിജയം നേടിയത് Mangalore News, Malayalam News, Karnataka Election News, Congress, Puttur News, ദേശീയ വാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം. വാശിയേറിയ മത്സരത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശോക് കുമാര്‍ റൈ 3000 ലേറെ വോടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി മൂന്നാമതായപ്പോള്‍ വിമതനായി മത്സരിച്ച അരുണ്‍ കുമാര്‍ പുത്തില രണ്ടാം സ്ഥാനത്തെത്തി പാര്‍ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു.
         
Mangalore News, Malayalam News, Karnataka Election News, Congress, Puttur News, Karnataka Election Result 2023, Ashok Kumar Rai from Congress wins in Puttur.

അശോക് കുമാര്‍ റൈ (കോണ്‍ഗ്രസ്) - 64687, അരുണ്‍ കുമാര്‍ പുത്തില (സ്വതന്ത്രന്‍) - 61336, ആശ തിമ്മപ്പ (ബിജെപി) - 36526 എന്നിങ്ങനെയാണ് വോട് നില. ബിജെപിയുടെ വോടുകള്‍ ഭിന്നിച്ചത് കോണ്‍ഗ്രസിന് നേട്ടമായി. ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകനായിരുന്ന അരുണ്‍ കുമാര്‍ പുത്തില പുത്തൂര്‍ സീറ്റ് ആഗ്രഹിച്ചിരുന്നു. എന്നാല്‍, ബിജെപി ടികറ്റ് നല്‍കാത്ത പശ്ചാത്തലത്തില്‍ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടായെങ്കിലും മത്സരത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയില്ല. അരുണ്‍ കുമാറിനെ ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി പിന്തുണക്കുകയും ചെയ്തിരുന്നു.
2018 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സഞ്ജീവ മറ്റന്തൂര്‍ കോണ്‍ഗ്രസിലെ ശകുന്തള ഷെട്ടിക്കെതിരെ 19,477 വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് ഇത്.
    
Mangalore News, Malayalam News, Karnataka Election News, Congress, Puttur News, Karnataka Election Result 2023, Ashok Kumar Rai from Congress wins in Puttur.

കഴിഞ്ഞ മാസം, ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്തുവരാനിരിക്കെ സഞ്ജീവ മറ്റന്തൂരിന്റെയും ഒരു യുവതിയുടെയും അശ്ലീലചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ പതനം ഉറപ്പാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Keywords: Mangalore News, Malayalam News, Karnataka Election News, Congress, Puttur News, Karnataka Election Result 2023, Ashok Kumar Rai from Congress wins in Puttur.
< !- START disable copy paste -->

Post a Comment