Join Whatsapp Group. Join now!
Aster MIMS 10/10/2023

Education | പഠനത്തോടൊപ്പം ജോലി; വര്‍ക് ഇന്റഗ്രേറ്റഡ് സ്റ്റഡീസിന് സിസ് ഗ്രൂപ് അപേക്ഷ ക്ഷണിച്ചു

തിരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും അവസരം Education News, Admission, Kerala News, Kasaragod News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) പഠനത്തോടൊപ്പം ജോലി എന്ന ആശയവുമായി സിസ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ വര്‍ക് ഇന്റഗ്രേറ്റഡ് സ്റ്റഡീസിന് അപേക്ഷ ക്ഷണിച്ചതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിബിഎ ഡിജിറ്റല്‍ മാര്‍കറ്റിംഗ് വിത് ഇന്റഗ്രേറ്റഡ് വര്‍ക്, ബിഎസ്സി സൈകോളജി വിത് ഇന്റഗ്രേറ്റഡ് വര്‍ക് എന്നീ രണ്ട് കോഴ്‌സിലും തിരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും അവസരം.
   
Education News, Admission, Kerala News, Kasaragod News, Malayalam News, Kasaragod News, Press Meet, Applications are invited for Work Integrated Studies in SISS Group.

ഗവ. അംഗീകൃത ഡിഗ്രിയും പഠനത്തോടൊപ്പം ഈ മേഖലയിലെ സ്റ്റാര്‍ടപുമായി ചേര്‍ന്ന് തൊഴില്‍ ചെയ്യാനും മൂന്നാമത്തെ സെമസ്റ്റര്‍ കഴിയുന്നതോടെ സ്‌റ്റൈപന്റ് കിട്ടാനും അവസരം ലഭിക്കുകയും കൂടാതെ ഡിഗ്രി, പിജി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സംരംഭവുമായി ചേര്‍ന്ന് പ്രാക്റ്റികല്‍ ലേര്‍ണിംഗ് നേടാനും ജോലി കണ്ടെത്താനും അവസരം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് www(dot)sissedu(dot)com വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. നിസാം ഫലാഹ്, അബ്ദുല്‍ നാസര്‍, മുബശിറ റഹ്മാന്‍, ഫാത്വിമ സിഎച്, ഹാരിസ്, ഹസീന ഹാരിസ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Education News, Admission, Kerala News, Kasaragod News, Malayalam News, Kasaragod News, Press Meet, Applications are invited for Work Integrated Studies in SISS Group.
< !- START disable copy paste -->

Post a Comment