Join Whatsapp Group. Join now!
Aster MIMS 10/10/2023

Fined | ഹെല്‍മെറ്റ് ധരിച്ചില്ല; നടി അനുഷ്‌ക ശര്‍മയുടെ അംഗരക്ഷകന് 10,500 രൂപ പിഴ ചുമത്തി മുംബൈ ട്രാഫിക് പൊലീസ്

നേരത്തെ അമിതാഭ് ബച്ചന്‍ ബൈകില്‍ സഞ്ചരിച്ചത് വലിയ വിവാദമായിരുന്നു Actress Anushka Sharma, Bodyguard Sonu Shaikh, Bike Riding, Without Helmet

മുംബൈ: (www.kasargodvartha.com) ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് നടി അനുഷ്‌ക ശര്‍മയുടെ അംഗരക്ഷകന്‍ സോനു ഷെയ്ഖിന് പിഴ ചുമത്തി. പിഴ തുകയായ 10,500 രൂപ സോനു അടിച്ചിട്ടുണ്ടെന്ന് മുംബൈ ട്രാഫിക് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഹെല്‍മെറ്റ് ധരിക്കാതെ നടി ബൈകില്‍ യാത്ര ചെയ്തത് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. 

നേരത്തെ അമിതാഭ് ബച്ചനും ഹെല്‍മെറ്റില്ലാതെ ബൈകില്‍ സഞ്ചരിച്ചത്  വലിയ വിവാദമായിരുന്നു. സാധാരണക്കാര്‍ക്ക് മാതൃകയാകേണ്ട താരങ്ങള്‍ തന്നെ  നിയമങ്ങള്‍ ലംഘിക്കുന്നതിനെ ചോദ്യം ചെയ്ത് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. ഇത് മുംബൈ പൊലീസിന്റേയും ട്രാഫിക് പൊലീസിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അനുഷ്‌കയുടെ  ബോഡിഗാഡില്‍ നിന്ന് പിഴ ഈടാക്കിയത്.

Mumbai, News, National, Cinema, Actress, Fine, Traffic, Traffic police, Bike, Ride,  Helmet,  Anushka Sharma’s bodyguard Sonu Shaikh gets fined for riding a bike without helmet.

അപരിചിതനായ ഒരു വ്യക്തിക്കൊപ്പം ഹെല്‍മെറ്റ് ധരിക്കാത്ത ബൈകില്‍ സഞ്ചരിക്കുന്ന ചിത്രം ബച്ചന്‍ തന്നെയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ട്രാഫിക് ബ്ലോകില്‍ കുടങ്ങിയ  തന്നെ കൃത്യസമയത്ത് ലൊകേഷനില്‍ എത്തിച്ച വ്യക്തിയോട് നന്ദി അറിയിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്.  

 Keywords: Mumbai, News, National, Cinema, Actress, Fine, Traffic, Traffic police, Bike, Ride,  Helmet,  Anushka Sharma’s bodyguard Sonu Shaikh gets fined for riding a bike without helmet.

Post a Comment