'ഭീമനടി സെക്ഷന്‍ പരിധിയില്‍ ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിമുതല്‍ വൈദ്യുതിബന്ധം നിലച്ചിരുന്നു. എട്ടരയായിട്ടും പുന:സ്ഥാപിക്കാത്തതോടെയാണ് ചിലര്‍ പ്രകോപിതരായത്. ഇതേ തുടര്‍ന്ന് ഇരുപതോളം പേര്‍ സംഘടിച്ച് വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ഓഫീസിനകത്ത് കേടുപാടുകള്‍ വരുത്തുകയും ചെയ്യുകയായിരുന്നു', വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പറഞ്ഞു. രാധാകൃഷ്ണനും അഖിലും നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.
'ചെറുവത്തൂര്‍ സബ് സ്റ്റേഷനില്‍ നിന്നാണ് വൈദ്യുതി വെസ്റ്റ് എളേരി സബ് സ്റ്റേഷനിലെത്തി അവിടെനിന്നും ഭീമനടി സെക്ഷന്‍ പരിധിയില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ബുധനാഴ്ച അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വൈദ്യുതി കമ്പിയില്‍ പൊട്ടി വീണാണ് വൈദ്യുതി നിലച്ചത്. വൈദ്യുതി ബന്ധം നിലച്ചയുടന്‍ തന്നെ എഇ കേശവന്റെ നേതൃത്വത്തില്‍ ലൈന്‍മാന്മാര്‍ ഉള്‍പെടെ മരം പൊട്ടി വീണ് വൈദ്യുതി കമ്പികള്‍ പൊട്ടിയ സ്ഥലം കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വന പ്രദേശത്തിലൂടെയും മറ്റും വൈദ്യുതി കമ്പി കടന്നു പോകുന്നതിനാല്‍ മരം പൊട്ടിവീണ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് ദീര്‍ഘനേരം വൈദ്യുതിബന്ധം നിലക്കാന്‍ കാരണമായത്', ആശുപത്രിയില്‍ കഴിയുന്ന വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വിശദീകരിച്ചു.
Keywords: Kerala News, Malayalam News, Chittarikkal News, KSEB office, Kasaragod News, Allegation that KSEB office attacked.
< !- START disable copy paste -->