പ്രധാന പോരാട്ടമായ എയിംസ് വിഷയം ഒഴിച്ച് മറ്റു എല്ലാ പോരാട്ടങ്ങളും വിജയം കാണുന്നുണ്ടെന്നും അമ്മയും കുഞ്ഞും ആശുപത്രി തുറന്നതും ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഒ പി മൂന്നാം നിലയില്‍ നിന്നും താഴത്തെ നിലയിലേക്ക് മാറ്റിയതും കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ ലിഫ്റ്റ്, റാംപ് വിഷയത്തിലെ അപാകത അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വകുപ്പ് മന്ത്രിയോട് നേരിട്ട് പരാതിപ്പെട്ടതും അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ തെളിവാണെന്ന് കൂട്ടായ്മ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
എയിംസ് കൂടി നേടി പോരാട്ടം വിജയം കാണുന്നതിന് ഭരണ - പ്രതിപക്ഷ മുന്നണികളുടെ രാഷ്ട്രീയ തീരുമാനം ഉണ്ടാവണമെന്നും അതിന് വേണ്ടിയുള്ള ശ്രമം തുടരുമെന്നും കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ചേര്‍ന്ന കൂട്ടായ്മ എക്‌സിക്യൂടീവ് യോഗം വ്യക്തമാക്കി. വാര്‍ഷിക ജെനറല്‍ ബോഡി യോഗം ജൂണ്‍ ആറിന് ഉച്ചക്ക് 3.30 മണിക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ചേരുമെന്നും വരും വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ അന്നേ ദിവസം തിരഞ്ഞെടുക്കുമെന്നും പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളം എന്നിവര്‍ അറിയിച്ചു.
യോഗത്തിന് ശേഷം കൂട്ടായ്മ ഭാരവാഹികള്‍ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് ജീവനക്കാരുടെ കുറവ് പ്രശ്‌നം ചൂണ്ടിക്കാട്ടി അധികൃതരുമായി ചര്‍ച നടത്തി. വെള്ളരിക്കുണ്ട് താലൂക് ആശുപത്രിയുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഭാരവാഹി സംഘം മെയ് 25ന് 10 മണിക്ക് പൂടങ്കല്ല് ആശുപത്രി സന്ദര്‍ശിക്കുന്നുണ്ട്. ജില്ല കടുത്ത വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ടെന്നും കടന്നല്‍കുത്ത്, പാമ്പ് കടി, പേപ്പട്ടി കടി എന്നിവക്കുള്ള വാക്സിനുകള്‍ ലഭിക്കാത്തതിനാല്‍ മംഗ്‌ളൂറിലെ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചികിത്സക്കായി പാവപ്പെട്ട ജനങ്ങള്‍ നല്‍കേണ്ടി വരുന്ന ദുരവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും കൂട്ടായ്മ വിശദീകരിച്ചു.
അധികൃതരുടെ ശ്രദ്ധയില്‍ ഇത് പെടുത്താനും നടപടിയില്ലെങ്കില്‍ പുതിയ സമരവുമായി മുന്നോട്ട് പോവാനുമാണ് തീരുമാനം. എയിംസിനായുള്ള സത്യാഗ്രഹ സമരം 493 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.
കാസര്‍കോട്, കാഞ്ഞങ്ങാട് സമര പന്തലില്‍ പ്രമുഖര്‍ നട്ടതും ചെടിച്ചട്ടിയില്‍ പരിപാലിച്ച് വരുന്നതുമായ അരയാല്‍, ഇലഞ്ഞി എന്നീ ചെടികള്‍ അവിടെ നിന്നും മാറ്റി നടുന്നതിന് ഭൂമി തരപ്പെടുത്തി നല്‍കുന്നതിന് റവന്യു, ഫോറസ്റ്റ് വകുപ്പുകളില്‍ ഇടപെടുന്നതിന് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കുമെന്നും കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.
Keywords: AIIMS Janakeeya Koottayma, Kerala News, Malayalam News, AIIMS Janakeeya Koottayma to 5th year.
< !- START disable copy paste -->