city-gold-ad-for-blogger

Police FIR | 'ആനുകൂല്യം തട്ടാന്‍ വ്യാജ സീലും ഒപ്പും ഉപയോഗിച്ച് പഞ്ചായതില്‍ സാക്ഷ്യപത്രം നല്‍കി'; കുടുംബശ്രീ ചെയര്‍പേഴ്‌സന്റെ പരാതിയില്‍ യുവതിക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com) ആനുകൂല്യം തട്ടാന്‍ കുടുംബശ്രീ ചെയര്‍പേഴ്‌സന്റെ വ്യാജ സീലും ഒപ്പും ഉപയോഗിച്ച് ബ്ലോക് പഞ്ചായതില്‍ സാക്ഷ്യപത്രം സമര്‍പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനാമിക എന്ന യുവതിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പഞ്ചായത് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആമിനയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
    
Police FIR | 'ആനുകൂല്യം തട്ടാന്‍ വ്യാജ സീലും ഒപ്പും ഉപയോഗിച്ച് പഞ്ചായതില്‍ സാക്ഷ്യപത്രം നല്‍കി'; കുടുംബശ്രീ ചെയര്‍പേഴ്‌സന്റെ പരാതിയില്‍ യുവതിക്കെതിരെ കേസ്

പുതിയ സംരംഭം തുടങ്ങാനെന്ന വ്യാജേനയായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31ന് കുടുംബശ്രീ സംരംഭത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി ബ്ലോക് പഞ്ചായത്തിലേക്ക് സമര്‍പിക്കാന്‍ ആമിനയുടെ സാക്ഷ്യപത്രം അനാമിക കൈപറ്റിയിരുന്നുവെന്നും എന്നാല്‍ ഇത് ബ്ലോക് പഞ്ചായത്തില്‍ സമര്‍പിക്കാതെ സാക്ഷ്യപത്രത്തിന്റെ മറവില്‍ ചെയര്‍പേഴ്‌സന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് മറ്റൊരു സാക്ഷ്യപത്രം കൃത്രിമമായി നിര്‍മിച്ച് അതില്‍ മറ്റൊരാളെ കൂടി കൂട്ടിച്ചേര്‍ത്ത് യഥാര്‍ഥ സാക്ഷ്യപത്രമെന്ന വ്യാജേന ബ്ലോക് പഞ്ചായതില്‍ നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്.
        
Police FIR | 'ആനുകൂല്യം തട്ടാന്‍ വ്യാജ സീലും ഒപ്പും ഉപയോഗിച്ച് പഞ്ചായതില്‍ സാക്ഷ്യപത്രം നല്‍കി'; കുടുംബശ്രീ ചെയര്‍പേഴ്‌സന്റെ പരാതിയില്‍ യുവതിക്കെതിരെ കേസ്

സാക്ഷ്യപത്രത്തില്‍ സംശയം തോന്നി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് നടത്തിയ വിവരം അറിയുന്നതെന്ന് ആമിന പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kasaragod News, Malayalam News, Police Case News, Crime News, Kerala News, Panchayat News, Affidavit given in panchayat using fake seal and signature; Police booked.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia