Join Whatsapp Group. Join now!
Aster MIMS 06/06/2023

Tiny Tom | 'ഞാന്‍ ഒരു പ്രളയ ബാധിതനാണ്'; '2018' ഒരുപാട് വിങ്ങല്‍ ഉണ്ടാക്കിയെന്നും നടന്‍ ടിനി ടോം

'ഇതുപോലുള്ള നല്ല സിനിമകള്‍ ഉണ്ടാകട്ടെ' Malayalam Movie 2018, Actor Tini Tom FB Post, Kerala Flood

കൊച്ചി: (www.kasargodvartha.com) ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലെത്തിയ '2018' മികച്ച പ്രതികരണം ലഭിച്ച് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളം നേരിട്ട പ്രളയം ആയിരുന്നു ചിത്രത്തിന്റെ പ്രമേയമായി വന്നത്. ഏഴ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 50 കോടിയാണ് ജൂഡ് ആന്റണി ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. 

'2018' നെ പ്രശംസിച്ച് നടന്‍ ടിനി ടോം ഫെയ്‌സ്ബുകില്‍ കുറിച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 2018 താന്‍ മറക്കാന്‍ ശ്രമിക്കുന്ന വര്‍ഷമാണെന്നും കാരണം താാന്‍ ഒരു പ്രളയ ബാധിതനാണ്, എല്ലാം നഷ്ട്ടപെട്ടവനാണ് എന്നും താരം പറഞ്ഞു. 2018 എന്ന സിനിമ തനിക്ക് ഒരുപാട് വിങ്ങല്‍ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോള്‍ നമ്മള്‍ ഒന്നിച്ചു നിന്നാ 'ലഹരി' നമുക്ക് ഒരുപാട് സന്തോഷം നല്‍കുന്നുവെന്നും ടിനി കുറിച്ചു.   

Kochi, News, Kerala, Cinema, Entertainment, Actor, Tiny Tom, Facebook, Fb post, Movie, 2018, Actor Tiny Tom about Malayalam movie '2018'.

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: ഇത് യഥാര്‍ഥത്തില്‍ നടന്ന കഥയാണ്. '2018' സിനിമ റിലീസ് ദിവസം ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പക്ഷേ സിനിമ കുടുംബ സമേതം കാണാന്‍ സാധിച്ചത് ഇന്നലെയാണ്. '2018 ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന വര്‍ഷമാണ്, കാരണം ഞാന്‍ ഒരു പ്രളയ ബാധിതനാണ്. എല്ലാം നഷ്ട്ടപെട്ടവനാണ് അവിടുന്ന് ജീവിതം വീണ്ടും തുടങ്ങിയവനാണ്. 

ഈ സിനിമ എനിക്ക് ഒരുപാട് വിങ്ങല്‍ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോള്‍ നമ്മള്‍ ഒന്നിച്ചു നിന്ന ആ 'ലഹരി' നമുക്ക് ഒരുപാട് സന്തോഷം നല്‍കുന്നു. ഒരു വിഷമം മാത്രം ഒരു ദുരന്തം ഉണ്ടാകുമ്പോഴാണ് നാം മതവും രാഷ്ട്രീയവും മറന്ന് ഒന്നാകുന്നത്. ഈ സിനിമയില്‍ നമ്മള്‍ ഒന്നാണ്. ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ, ഇത് പോലുള്ള നല്ല സിനിമകള്‍ ഉണ്ടാകട്ടെ. സിനിമയാണ് എന്റെ 'ലഹരി'. സഹോദരതുല്യനായ ജൂഡ് ആന്തണിക്കും അദ്ദേഹത്തിന്റെ ടീമിനും ഒരു വലിയ സല്യൂട്ട്.

 Keywords: Kochi, News, Kerala, Cinema, Entertainment, Actor, Tiny Tom, Facebook, Fb post, Movie, 2018, Actor Tiny Tom about Malayalam movie '2018'.

Post a Comment