കൊച്ചി: (www.kasargodvartha.com) 'ദി കേരള സ്റ്റോറി' സിനിമയെ കുറിച്ച് നടന്‍ ഹരീഷ് പേരടി. കേന്ദ്ര സര്‍കാര്‍ നിരോധിക്കാത്തിടത്തോളം ഈ സിനിമ ഒടിടിയിലെത്തുമെന്നും എല്ലാവരും കാണുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിവാദങ്ങള്‍ അതിന് കൂടുതല്‍ പ്രേക്ഷകരെ സൃഷ്ടിക്കുമെന്നും ഹരീഷ് പേരടി പറയുന്നു. ഫെയ്‌സ്ബുകിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ടെന്നും താരം പറഞ്ഞു.
ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ OTTയില്‍ എത്തും... എല്ലാവരും കാണും... ഈ വിവാദങ്ങള്‍ അതിന് കൂടുതല്‍ പ്രേക്ഷകരെ സൃഷ്ടിക്കും.. ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്... സംവിധായകന്‍ ആഷിക്ക് അബുവിന്റെ വാക്കുകള്‍ ഇവിടെ പ്രസ്‌ക്തമാണ്... 'ബോംബുകള്‍ ഉണ്ടാക്കുന്നതിനു പകരം അവര്‍ സിനിമകള്‍ ഉണ്ടാക്കട്ടെ' ഒരു ജനാധിപത്യ രാഷ്ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്.. ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ...
Keywords: Kochi, News, Top-Headlines, Cinema, Entertainment, Cinema, Actor, Hareesh Peradi, Facebook, Post, FB post, Actor Hareesh Peradi about malayam movie The Kerala Story.