Join Whatsapp Group. Join now!
Aster MIMS 22/05/2023

Arrested | നിരവധി കേസുകളിലെ പ്രതി എംഡിഎംഎയുമായി അറസ്റ്റില്‍; പിടിയിലായത് മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയെന്ന് പൊലീസ്

'വില്‍പനയ്ക്ക് എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്' Kerala News, Kasaragod News, Crime News, കാസറഗോഡ് വാര്‍ത്തകള്‍, Bekal News
ബേക്കല്‍: (www.kasargodvartha.com) നിരവധി കേസുകളിലെ പ്രതി എംഡിഎംഎയുമായി അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇംതിയാസ് (32) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 10.35 ഗ്രാം എംഡിഎംഎയാണ് യുവാവില്‍ നിന്ന് പിടികൂടിയത്.
           
Kerala News, Kasaragod News, Crime News, Bekal News, Drug Case, Arrested, Criminal Case, MDMA, Accused in several cases arrested with MDMA.

ബേക്കല്‍ ഡി വൈ എസ് പി സികെ സുനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ യുപി വിപിന്‍, എസ് ഐ രാജീവന്‍ കെ വി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചൊവ്വാഴ്ച രാവിലെ ആറാട്ട് കടവ് - വെടിത്തരക്കല്‍ റോഡ് ജന്‍ക്ഷനില്‍ വെച്ച് എംഡിഎംഎ പിടികൂടിയത്. വില്‍പനയ്ക്ക് എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
        
Kerala News, Kasaragod News, Crime News, Bekal News, Drug Case, Arrested, Criminal Case, MDMA, Accused in several cases arrested with MDMA.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിര്‍ദേശാനുസരണം ജില്ലയില്‍ ഉടനീളം മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ് കെ ഡോണ്‍, വിനീഷ് എംവി, ജയപ്രകാശ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിനീഷ് പിവി, അബ്ദുസ്സലാം എന്നിവരും ലഹരിമരുന്ന് പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Kerala News, Kasaragod News, Crime News, Bekal News, Drug Case, Arrested, Criminal Case, MDMA, Accused in several cases arrested with MDMA.
< !- START disable copy paste -->

Post a Comment