മുംബൈ: (www.kasargodvartha.com) മകന്‍ ജുനൈദിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ജപാനില്‍ വച്ച് മതിയെന്ന് ആമിര്‍ ഖാന്‍ വ്യക്തമാക്കിയതായി റിപോര്‍ട്. യഷ്രാജ് പ്രൊഡക്ഷനില്‍ ആദ്യ സിനിമ ചെയ്ത ജുനൈദിന്റെ മൂന്നാമത്തെ പ്രോജക്ട് പിതാവിന്റെ നിര്‍മാണ കംപനിക്കൊപ്പമണാണെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമക്കായി അനുയോജ്യമായ സംവിധായകനെ തിരയുന്നുണ്ടെങ്കിലും ഷൂട് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ ആമിര്‍ ഖാന്‍ തന്നെയാണ് എടുക്കുന്നത്.
'ആമിര്‍ ഖാന് ചിത്രത്തെ കുറിച്ച് പ്രത്യേക കാഴ്ചപ്പാടുണ്ട്. ജപാനാണ് സിനിമയ്ക്ക് അനുയോജ്യമായ ലൊകേഷനെന്ന് ആമിര്‍ വിശ്വസിക്കുന്നു. സിനിമയുടെ 70 ശതമാനവും അവിടെ ചിത്രീകരിക്കും'-ആമിറുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം വിദേശ രാജ്യത്ത് ചിത്രീകരിക്കുന്നത് ചിലവേറിയ കാര്യമായതിനാല്‍ ആമിറിന്റെ പ്രൊഡക്ഷന്‍ ടീം സബ്സിഡിക്കായി ജാപനീസ് സര്‍കാരിനെ സമീപിച്ചിട്ടുണ്ട്. ഇത് ചില ചിലവുകള്‍ നികത്തുകയും ബജറ്റിനെകുറിച്ച് ആകുലപ്പെടാതെ സിനിമ നിര്‍മിക്കാന്‍ ടീമിനെ പ്രാപ്തനാക്കുകയും ചെയ്യും.
ജാപനീസ് സര്‍കാരില്‍ നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കുകയാണെങ്കില്‍, സെപ്തംബര്‍ മുതല്‍ രണ്ട് മാസത്തെ ചിത്രീകരണത്തിനായി ജപ്പാനിലേക്ക് പോകുമെന്നും ആമിറിന്റെ പ്രൊഡക്ഷന്‍ ടീം വ്യക്തമാക്കുന്നു.
Keywords: Mumbai, News, National, Aamir Khan, Son, Junaid, Shooting, Location, Japan, Movie, Actor, Film, Producer, Aamir Khan Turns Producer For Son Junaid’s Next, Film To Be Set In Japan.