Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | 'ഫ്രീയായി സാധനങ്ങൾ നൽകണം; വിസമ്മതിച്ചതിന് ഫ്ലൗർ മിൽ അടിച്ചുതകർത്തു; കടയുടമയ്ക്കും ജീവനക്കാരനും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം'; 3 പേർ അറസ്റ്റിൽ; മർദന വീഡിയോ പുറത്ത്

ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത് Palakkunnu News, Kerala News, Malayalam News, കാസറഗോഡ് വാർത്തകൾ
പാലക്കുന്ന്: (www.kasargodvartha.com) ഫ്രീയായി സാധനങ്ങൾ നൽകാൻ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിൽ ഫ്‌ലോർ മിൽ അടിച്ചുതകർക്കുകയും കടയുടമയ്ക്കും ജീവനക്കാരനും നേരെ ഗുണ്ടാ ആക്രമണം നടത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കുന്ന് തിരുവക്കോളിയിൽ ഫ്ലോർ മിൽ നടത്തുന്ന ഷൈൻ (44), ജീവനക്കാരൻ മനോഹരൻ (36) എന്നിവരെയാണ് ക്രൂരമായി തല്ലിച്ചതച്ചതെന്നാണ് പരാതി.

News, Bekal, Kasaragod, Kerala, Arrest, Assault, Video, Complaint, Police, Case, Hospital, Treatment, 3 arrested in assault case.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മർദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വി വി സജിത്ത് (27), സർഷിൽ ഹർഷിത് (22), പി കിരൺകുമാർ (30) എന്നിവരെ ബേക്കൽ ഇൻസ്‌പെക്ടർ യുപി വിപിനും സംഘവും അറസ്റ്റ് ചെയ്തു. ഫ്ലോർ മിലിലെ സാധങ്ങൾ പ്രതികൾക്ക് സൗജന്യമായി കൊടുക്കാത്തതിന് പേരിൽ, പ്രതികൾ കൈകൊണ്ടും ഫൈബർ കസേര കൊണ്ടും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.

News, Bekal, Kasaragod, Kerala, Arrest, Assault, Video, Complaint, Police, Case, Hospital, Treatment, 3 arrested in assault case.

ഫ്‌ലോർ മിൽ തല്ലിത്തകർത്തത്തിൽ 35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്ന് ഉടമ പറഞ്ഞു. ഷൈനിന്റെ ഭാര്യയുടെ പരാതിയിലാണ് ബേക്കൽ പൊലീസ് കേസെടുത്തത്. പരുക്കേറ്റ ഷൈനും മനോഹരനും കാസർകോട് ജെനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കെതിരെ നരഹത്യ ശ്രമമടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 324, 452, 308, 294 ബി വകുപ്പുകൾ ചുമത്തിയതായി ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ കാസർകോട് വാർത്തയോട് പറഞ്ഞു.



Keywords: News, Bekal, Kasaragod, Kerala, Arrest, Assault, Video, Complaint, Police, Case, Hospital, Treatment, 3 arrested in assault case.
< !- START disable copy paste -->

Post a Comment