Join Whatsapp Group. Join now!
Aster MIMS 22/05/2023

Notes withdrawn | 'തിരഞ്ഞെടുപ്പ് വേളയിൽ കർണാടകയിൽ പൊടുന്നനെ വൻതോതിൽ പ്രചരിച്ച 2000 രൂപ നോടുകൾ അതേ വേഗത്തിൽ തിരിച്ചു പോവും'!

ഏപ്രിൽ ആയപ്പോഴേക്കും രണ്ടായിരത്തിന്റെ ഒഴുക്കായിരുന്നുവെന്ന് വിമർശകർ Mangalore News, Karnataka News, ദേശീയ വാർത്തകൾ, Note Ban, Rs 2000 notes withdrawn
മംഗ്ളുറു: (www.kasargodvartha.com) കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പൊടുന്നനെ വൻതോതിൽ പ്രചരിച്ച 2000 രൂപ നോടുകൾ (Notes) അതേ വേഗത്തിൽ തിരിച്ചു പോവും എന്നതാണ് നോട് നിരോധ പാർശ്വഫലം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാർച് മാസം ഈ ഇനത്തിലെ ഒറ്റ നോടും കാണാത്ത വിപണിയിൽ ഏപ്രിൽ ആയപ്പോഴേക്കും രണ്ടായിരത്തിന്റെ ഒഴുക്കായിരുന്നുവെന്ന് വിമർശകർ പറയുന്നു.

News, National, Manglore, Karnataka, Election, Notes, BJP, 2000 rupees will return just as quickly in Karnataka.

ബാങ്കുകളിൽ ഏപ്രിൽ മാസത്തിൽ വിനിമയത്തിൽ ശരാശരി 20 ശതമാനം 2000 നോടുകൾക്കായിരുന്നു. ബാങ്കിൽ നേരിട്ടും എടിഎം വഴിയുമുമുള്ള ഇടപാടുകളിൽ ഇത് പ്രകടമായി. കടകൾ, മോളുകൾ, സൂപർ മാർകറ്റുകൾ തുടങ്ങി വ്യാപാര മേഖലകളിലും രണ്ടായിരം നോടുകൾ ധാരാളമായി എത്തിയെന്നാണ് പറയുന്നത്.

വോടിന് (Vote) നോട് ഏർപാടാണ് ഇതിന്റെ കാരണം എന്ന് പൊതുവെ സംസാരം ഉണ്ടായിരുന്നു. മെയ് 10നാണ് തിരഞ്ഞെടുപ്പ് നടന്നത്.13ന് ഫലം പ്രഖ്യാപിച്ചപ്പോൾ ബിജെപിക്ക് ഭരണം നഷ്ടമായി.

Keywords: News, National, Manglore, Karnataka, Election, Notes, BJP, 2000 rupees will return just as quickly in Karnataka.
< !- START disable copy paste -->

Post a Comment