city-gold-ad-for-blogger

National Highway | ദേശീയപാത വികസനം; 15 ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കാസര്‍കോട്: (www.kasargodvartha.com) ദേശീയപാത 66 ലെ വികസനമുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികള്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്. ജില്ലയില്‍ ദേശീയപാത ആരംഭിക്കുന്ന തലപ്പാടി മുതല്‍ അവസാനിക്കുന്ന കാലിക്കടവ് വരെയുള്ള അടിപ്പാത, സര്‍വ്വീസ് റോഡ്, പാലങ്ങള്‍, കലുങ്കുകളുടെ നിര്‍മ്മാണവും ആവശ്യവുമായി ബന്ധപ്പെട്ട പരാതികളും ആവശ്യങ്ങളുമടങ്ങിയ നിവേദനം ദല്‍ഹിയില്‍വെച്ച് ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍, ജന. സെക്രട്ടറി വിജയകുമാര്‍ റൈ എന്നിവര്‍ വിദേശ കാര്യവകുപ്പ് മന്ത്രി വി.മുരളീധരന്റെ സാനിദ്ധ്യത്തില്‍ നിതിന്‍ ഗഡ്കരിക്ക് കൈമാറിയത്. 


തുടര്‍ന്നാണ് മന്ത്രി നിതിന്‍ഗഡ്കരി 15 ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ വിവിധ തരത്തിലുള്ള ആവശ്യങ്ങളും പരാതികളും ജില്ലാ പ്രസിഡന്റ് രവീശതന്ത്രിക്ക് ലഭിച്ചിരുന്നു. 

ഉപ്പള ആകാശപാത, മഞ്ചേശ്വരം, അടുക്കത്ത്ബയല്‍, അണങ്കൂര്‍ എന്നി സ്ഥലങ്ങളുടെ അടിപ്പാതകള്‍, പൊയിനാച്ചി മേല്‍പ്പാലം തുടങ്ങിയവ ബിജെപിയുടെ ആവശ്യപ്രകാരമാണ് ദേശീയ പാത അതോറിറ്റി അനുവദിച്ചത്. അതിന് പിന്നാലെ വന്ന നിവേദങ്ങളാണ് കഴിഞ്ഞ ദിവസം നിതിന്‍ നിതിന്‍ ഗഡ്കരിക്ക് കൈമാറിയത്.

National Highway | ദേശീയപാത വികസനം; 15 ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി


Keywords:  News, Kerala-News, Kerala, Kasaragod-News, Malayalam-News, Top-Headlines, National-Highway, Union-Minister, Nitin-Gadkari, Transport, Petition, National Highway Development; Union Minister Nitin Gadkari says problems will be solved within 15 days.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia