കര്‍ണാടക ദക്ഷിണ കന്നഡ ജില്ലയിലെ യുവാക്കളെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത് #MDMA-News #NDPS-Act #മയക്കുമരുന്ന്-വാര്‍ത്തകള്‍
മഞ്ചേശ്വരം: (www.kasargodvartha.com) ഓടോറിക്ഷയില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് പിടികൂടി. കര്‍ണാടക ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് ഇംതിയാസ് (38), മുഹമ്മദ് ജുനൈദ് (29) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകീട്ട് 5.30 മണിയോടെയാണ് കെദംപാടി ഭാഗത്ത് നിന്ന് കുഞ്ചത്തൂര്‍ പദവ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎ 19 ഡി 0853 ഓടോറിക്ഷയില്‍ നിന്ന് 2.32 ഗ്രാം എംഡിഎംഎ പിടികൂടിയത്. വാഹനവും മയക്കുമരുന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.
നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) 22 ബി പ്രകാരം കേസെടുത്താണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.