Join Whatsapp Group. Join now!
Aster MIMS 06/06/2023

Obituary | 'സന്ധ്യ ആന്റിയും ഉണ്ണിമാമയും മാപ്പ് തരണം, എനിക്ക് മടുത്തു ഈ ജീവിതം...; വാട്‌സ്ആപ് സ്റ്റാറ്റസില്‍ മരണം അറിയിച്ച് യുവാവ് ജീവനൊടുക്കി'

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾYouth Kills Self In Mangalore
മംഗ്‌ളുറു: (www.kasargodvartha.com) ജീവിതം അവസാനിപ്പിക്കുന്നു എന്ന സന്ദേശം വാട്‌സ്ആപ് സ്റ്റാറ്റസായി നല്‍കി യുവാവ് ജീവനൊടുക്കി എന്ന് നെല്ല്യാടി പൊലീസ് പറഞ്ഞു. കഡബയിലെ വീട്ടില്‍ തനിച്ച് താമസിക്കുന്ന രവിഷിനെയാണ് (27) മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Mangalore, National, News, Youth, Whatsapp, Police, Suicide, Case, Hanged, Obituary, Top-Headlines, Youth Kills Self In Mangalore.

'എന്റെ മരണത്തിന് ഞാന്‍ തന്നെയാണ് ഉത്തരവാദി. എനിക്ക് മടുത്തു ഈ ജീവിതം. സോറി, സന്ധ്യ ആന്റി, ഉണ്ണിമാമ. നിങ്ങള്‍ എന്നെ സ്വന്തം മോനെപ്പോലെയാണ് കണ്ടത്. ഭൂമിയില്‍ ഞാന്‍ നിങ്ങളോട് ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാം. മാപ്പ് തരണം എനിക്ക് നിങ്ങള്‍ രണ്ടു പേരും',- മലയാളം വാക്കുകള്‍ ഇന്‍ഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതിയ സന്ദേശത്തില്‍ പറഞ്ഞു.

Mangalore, National, News, Youth, Whatsapp, Police, Suicide, Case, Hanged, Obituary, Top-Headlines, Youth Kills Self In Mangalore.

രവിഷിന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്നത് ഇളയ കൂടപ്പിറപ്പ്. മൂന്നു വര്‍ഷം മുമ്പ് ആ അനുജന്‍ മംഗ്‌ളൂറില്‍ ആത്മഹത്യ ചെയ്തതോടെ തനിച്ചായി. ഇലക്ട്രീഷ്യന്‍ ജോലി ചെയ്ത് ജീവിച്ച യുവാവിനെ ഏകാന്തത അലട്ടിയിരുന്നതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.
നെല്യാടി പൊലീസ് കേസെടുത്തു.

Keywords: Mangalore, National, News, Youth, Whatsapp, Police, Suicide, Case, Hanged, Obituary, Top-Headlines, Youth Kills Self In Mangalore.
< !- START disable copy paste -->

Post a Comment