യുഎഇയിൽ ഫയർ ആൻഡ് സേഫ്റ്റി സൈറ്റ് ഓഫീസറായ അനീഷ് ജനുവരിയിലാണ് നാട്ടിലെത്തിയത്. മല്ലിയോട്ട് ക്ഷേത്രത്തിൽ വിഷു വിളക്കുത്സവം കണ്ട് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. വിഷു ആഘോഷങ്ങൾക്ക് ശേഷം വീണ്ടും യുഎഇയിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തത്തിന് ഇരയായത്.
കെഎസ്ആർടിസി മുൻ ജീവനക്കാരനായ പരേതനായ ഉണ്ണികൃഷ്ണൻ - പുതുവക്കൽ മാധവി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ് അനീഷ്. സഹോദരന്‍: അനൂപ്. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം സംസ്കരിച്ചു.
Keywords: Kasaragod, Kerala, News, Obituary, Top-Headlines, Kasaragod-News, Youth, Dies, Bike, Accident, Temple, Vishu, Payyannur, Youth dies in bike acciden.
< !- START disable copy paste -->