സംഭവം സംബന്ധിച്ച് യുവാവിന്റെ മൊഴി ഉദ്ധരിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മുഹമ്മദ് സഹീര്‍ ബസില്‍ സഞ്ചരിക്കുന്നതിനിടെ പെണ്‍സുഹൃത്തിനെ കണ്ട് അവരുടെ സീറ്റില്‍ ഒഴിഞ്ഞ ഭാഗത്ത് ഇരുന്ന് സംസാരിച്ചു. പെണ്‍കുട്ടി ബെല്‍തങ്ങാടിയില്‍ ഇറങ്ങി. ഇരുവരും തമ്മിലുള്ള സംസാരം ശ്രദ്ധിച്ച യാത്രക്കാരില്‍ ചിലര്‍ വിവരം വാട്‌സ്ആപ് ഗ്രൂപുകളില്‍ കൈമാറി. ചൊവ്വാഴ്ച സന്ധ്യയോടെ ബസ് ദക്ഷിണ കന്നഡ ജില്ലയില്‍ മംഗ്‌ളൂറിനടുത്ത ഉജ്‌റയില്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടം ഇരച്ചു കയറി സഹീറിനെ വലിച്ചിട്ട് മര്‍ദിച്ചു'.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. പരാതിയനുസരിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ നിതേഷ്, സചിന്‍, ദിനേശ്, അവിനാഷ് എന്നിവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
Keywords: Mangalore, National, News, Youth, Assault, Attack, Injured, Complaint, Police, Case, Whatsapp, Top-Headlines, Youth assaulted for talking to girl from another community.
< !- START disable copy paste -->