വ്യാഴാഴ്ച കാസർകോട് ജെനറൽ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച് തിരിച്ച് വീട്ടിലെത്തിയിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാവിലെ രക്തസ്രാവം ഉണ്ടായതോടെ വീണ്ടും ജെനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടിയിൽ സുഖപ്രസവം നടന്നെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതി ജൂസ് ആവശ്യപ്പെട്ടിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പിന്നാലെ യുവതിക്ക് രക്തസമ്മർദം കുറയുകയും നില വഷളാകുകയും ചെയ്തതോടെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. മക്കൾ: മുജീബ് റഹ്‌മാൻ, മുഹമ്മദ് നുഫൈസ്, ഖദീജത് നഫ്‌സിയ.