Join Whatsapp Group. Join now!
Aster MIMS 06/06/2023

Financial Aid | 2 മക്കളുടെ വിവാഹത്തിനും വീട് അറ്റകുറ്റപ്പണിക്കും ബാങ്കില്‍ നിന്ന് വായ്പ എടുത്ത വീട്ടമ്മയ്ക്ക് ജപ്തി ഭീഷണി; 'രോഗിയായ ഭര്‍ത്താവിനെയും മകനെയും കൂട്ടി തെരുവിലേക്കിറങ്ങേണ്ട ഗതികേടില്‍'

മുട്ടത്തൊടി ബാങ്കില്‍ നിന്നാണ് വായ്പ എടുത്തത് #Charity-News, #Financial-Aid, #Bank-Loan-News, #കാസര്‍കോട്-വാര്‍ത്തകള്‍
നെല്ലിക്കട്ട: (www.kasargodvartha.com) രണ്ട് മക്കളുടെ വിവാഹത്തിനും വീട് അറ്റകുറ്റപ്പണിക്കും ബാങ്കില്‍ നിന്ന് വായ്പ എടുത്ത വീട്ടമ്മയ്ക്ക് ജപ്തി ഭീഷണി. രോഗിയായ ഭര്‍ത്താവിനെയും മകനെയും കൂട്ടി തെരുവിലേക്കിറങ്ങേണ്ട ഗതികേടിലാണെന്ന് വീട്ടമ്മയായ സാറ പറഞ്ഞു. നാല് വര്‍ഷം മുമ്പ് മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നാണ് ഏഴ് ലക്ഷം രൂപ വായ്പ എടുത്തത്.
         
Charity-News, Financial-Aid, Bank-Loan-News, Kerala News, Kasaragod News, Malayalam News, Woman seeks financial aid.

വീട് അറ്റകുറ്റ പണിക്കും രണ്ട് പെണ്മക്കളുടെ വിവാഹത്തിനും നല്ലൊരു തുകയാണ് ചിലവാക്കേണ്ടി വന്നത്. കോവിഡിനെ തുടര്‍ന്ന് ബാങ്ക് വായ്പാ തിരിച്ചടവും മുടങ്ങി. ഇതിനിടയില്‍ ഭര്‍ത്താവ് ബശീര്‍ ശരീരം തളര്‍ന്ന് കിടപ്പിലാവുകയും ചെയ്തു. വിദ്യാര്‍ഥിയായ ഒരു മകനും രോഗിയായ ഭര്‍ത്താവും സാറയും മാത്രമാണ് ഇപ്പോള്‍ ഈ വീട്ടില്‍ ഉള്ളത്. സാറ ടൈലറിംഗ് ജോലിയും വീട്ട് ജോലിയും ചെയ്ത് കിട്ടുന്ന ചെറിയ വരുമാനമാണ് ഏക ആശ്രയം.

വായ്പാ തുക ആറ് മാസത്തിനകം അടച്ച് തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് ജപ്തി നോടീസ് അയച്ചിരിക്കുന്നത്. ഏഴ് ലക്ഷം വായ്പാ തുക ഇപ്പോള്‍ ഒമ്പത് ലക്ഷം രൂപയോളം ആയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ബാങ്ക് അനുവദിച്ച സമയത്തില്‍ നിന്ന് മൂന്ന് മാസം കഴിഞ്ഞു. ഉദാരമതികളുടെ സഹായം തേടുകയാണ് ഈ വീട്ടമ്മ ഇപ്പോള്‍. സാറ സഹായത്തിന് അര്‍ഹതയുള്ള വീട്ടമ്മയാന്നെന്നും സഹായിക്കണമെന്നും എതിര്‍ത്തോട് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് കമിറ്റിയും അഭ്യര്‍ഥിച്ചിട്ടുണ്ട്. താഴെ കാണുന്ന അകൗണ്ട് നമ്പറില്‍ സഹായം കൈമാറാവുന്നതാണ്.
          
Charity-News, Financial-Aid, Bank-Loan-News, Kerala News, Kasaragod News, Malayalam News, Woman seeks financial aid.

Name: SARA
A/c No: 114310100044676
IFSC: ANDB0001143
Bank: Andhra Bank, Kasaragod Branch
Google Pay: 9061280470 ( RAMSHI-മകള്‍)
വിവരങ്ങള്‍ക്ക്: 98956 27236 (SARA)

Keywords: Charity-News, Financial-Aid, Bank-Loan-News, Kerala News, Kasaragod News, Malayalam News, Woman seeks financial aid.
< !- START disable copy paste -->

Post a Comment