Join Whatsapp Group. Join now!
Aster MIMS 22/05/2023

Obituary | വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി ആശുപത്രിയിൽ വിടവാങ്ങി

പിലിക്കോട് കൊടക്കാട് സുന്ദരയ്യ നഗറിലെ പി സരസ്വതി ആണ് മരിച്ചത് #Obituary-News, #Pilicode-News, #Cheemeni-Police, #കാസർകോട്-വാർത്തകൾ
ചെറുവത്തൂർ: (www.kasargodvartha.com) വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി ആശുപത്രിയിൽ വിടവാങ്ങി. പിലിക്കോട് കൊടക്കാട് സുന്ദരയ്യ നഗറിലെ പി സരസ്വതി (39) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നര മണിയോടെ യുവതിയെ വീട്ടിനകത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kasaragod, News, Kerala, Obituary, Kasaragod-News, Woman, Home, Died, Hospital, Cheruvathur, Dead Body, Police, Woman found unconscious at home, died.

ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ പോസ്റ്റ് മോർടം നടത്തി ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. ഭർത്താവ്: കെവി ബിജു (ഡ്രൈവർ പിലാത്തറ). മക്കൾ: പി സന്ധ്യ, സചിൻ, വൈഷ്ണവ്. മരുമകൻ: സുധി പാലക്കാട്. പോസ്റ്റ് മോർടം റിപോർട് ലഭിച്ചതിന് ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് ചീമേനി പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kasaragod, News, Kerala, Obituary, Kasaragod-News, Woman, Home, Died, Hospital, Cheruvathur, Dead Body, Police, Woman found unconscious at home, died.< !- START disable copy paste -->

Post a Comment