മാനന്തവാടി: (www.kasargodvartha.com) ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി വീടിന് സമീപം മരിച്ച നിലയില്‍. വെള്ളമുണ്ട എരിച്ചനകുന്ന് കോളനിയിലെ ബാലനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് പറയുന്നത്: ഭാര്യ ശാലിനിയെ കഴുത്ത് ഞെരിച്ചുകൊല്ലാന്‍ ശ്രമിച്ചതിന് വെള്ളമുണ്ട പൊലീസ് ബാലന്റെ പേരില്‍ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ബാലന്‍ ഭാര്യ ശാലിനിയെ കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ ശാലിനിയെ ആദ്യം വയനാട്ടിലെ ആശുപത്രിയിലും പിന്നീട് വിധഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
ശാലിനി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്തതോടെ ബാലന്‍ ഒളിവില്‍ പോകുകയായിരുന്നു. പൊലീസ് പ്രതിയെ തിരഞ്ഞുകൊണ്ടിരിക്കെയാണ് ബുധനാഴ്ച ഇദ്ദേഹത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാനന്തവാടി മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Wayanad, Mananthavady, News, Kerala, Death, Found dead, Murder attempt, Wife, Accused, police, Case, Woman, treatment, Hospital, Medical college, Top-Headlines, Wayanad: Murder attempt case accused found dead.