Join Whatsapp Group. Join now!
Aster MIMS 22/05/2023

J P Nadda | കര്‍ണാടക തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് ചെയ്യുന്ന ഓരോ വോടും പോപുലര്‍ ഫ്രണ്ടിന് നല്‍കുന്നതിന് തുല്യമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍

അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ ധാര്‍മിക അവകാശമില്ല Mangalore News, ദക്ഷിണ കന്നഡ വാര്‍ത്തകള്‍, Malayalam News, Karnataka Election News, J P Nadda,
മംഗ്‌ളുറു: (www.kasargodvartha.com) അടുത്ത മാസം 10ന് നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചെയ്യുന്ന ഓരോ വോടും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (നിരോധിത) നല്‍കുന്നതിന് തുല്യമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. ഉഡുപി മണ്ഡലത്തിലെ സലിഗ്രാമയില്‍ റോഡ്‌ഷോ സമാപന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
           
Mangalore News, Malayalam News, Karnataka Election News, J P Nadda, BJP, ,Karnataka-Assembly-Election, Karnataka Politics, Political News, Voting for the Congress Party is Voting for PFI - J P Nadda.

ജെഡിഎസിന് വോട് എന്നാല്‍ കോണ്‍ഗ്രസിന് ചെയ്യുന്നതിന് സമമാണ്. രണ്ടും ചെന്നു ചേരുന്നതാവട്ടെ പി എഫ് ഐയിലേക്കും. പോപുലര്‍ ഫ്രണ്ടുകാര്‍ക്ക് എതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുകയും കുറ്റവാളികളെ ജയില്‍ മോചിതരാക്കുകയുമാണ് സിദ്ധാരാമയ്യയുടെ കോണ്‍ഗ്രസ് സര്‍കാര്‍ ചെയ്തത്. അതിന്റെ ഫലമായി കര്‍ണാടകയിലാകെ കലാപങ്ങള്‍ ഉണ്ടായി. അങ്ങിനെയുള്ളവര്‍ അധികാരത്തില്‍ വരണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? സമൂഹത്തില്‍ സമാധാനം നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പോപുലര്‍ ഫ്രണ്ട് നിരോധിച്ചു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ ജയിലില്‍ അടച്ചു. അവര്‍ തടവറയില്‍ തന്നെ കഴിയണമെങ്കില്‍ നിങ്ങള്‍ ബിജെപിക്ക് വോട് ചെയ്യുക. അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മിക അവകാശമില്ല. ആ പാര്‍ടിയുടെ കര്‍ണാടക അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പോലും ജാമ്യത്തില്‍ ഇറങ്ങിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സിദ്ധാരാമയ്യയുടെ ഭരണത്തിലാണ് മലപ്രഭ കനാല്‍ അഴിമതി, പൊലീസ്, അധ്യാപക നിയമന അഴിമതി, ബംഗളൂരു അര്‍കാവതി ലേഔട് വികസനത്തില്‍ എണ്ണായിരം കോടിയുടെ അഴിമതി തുടങ്ങിയവ നടന്നതെന്നും നദ്ദ ആരോപിച്ചു.

Keywords: Mangalore News, Malayalam News, Karnataka Election News, J P Nadda, BJP, ,Karnataka-Assembly-Election, Karnataka Politics, Political News, Voting for the Congress Party is Voting for PFI - J P Nadda.
< !- START disable copy paste -->

Post a Comment