Join Whatsapp Group. Join now!
Aster MIMS 10/10/2023

Movies | തിയറ്ററുകളില്‍ ഉത്സവമാക്കാൻ ഒരുപിടി വിഷുചിത്രങ്ങള്‍

അടി, മദനോത്സവം, നീലവെളിച്ചം, വിഷു റിലീസ് ആണ് #Cinema-News, #Malayalam-Movies, #Vishu-News, #സു​രാ​ജ്-വെ​ഞ്ഞാ​റ​മൂ​ട്-വാർത്തകൾ, #Entertainment-News
കൊച്ചി: (www.kasargodvartha.com) ഇത്തവണയും വിഷുക്കാലം ആഘോഷമാക്കാൻ ഒരുപിടി സിനിമകൾ തീയേറ്ററുകളിലെത്തും. മലയാള സിനിമയിലെ ഏറ്റവും വലിയ ഫെസ്റ്റിവൽ സീസണുകളിൽ ഒന്നായാണ് വിഷു റിലീസ് കണക്കാക്കുന്നത്. വേനൽക്കാല അവധി കൂടിയതിനാൽ തീയേറ്ററുകളിലേക്ക് പ്രേക്ഷകർ ഇരച്ചെത്തുന്ന കാഴ്ചയാണ് സാധാരണ കാണാനാവുക. അടി, മദനോത്സവം, നീലവെളിച്ചം, അയൽവാശി, നല്ല നിലാവുള്ള രാത്രി തുടങ്ങിയ ചിത്രങ്ങൾ വിഷു റിലീസ് ആണ്.
സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ബാ​ബു​ ​ആ​ന്റ​ണി,​ ഭാ​മ​ ​അ​രു​ൺ​ ​എന്നി​വ​രെ​ ​പ്ര​ധാ​ന​ ​കഥാപാത്രങ്ങളാക്കി​ ​നവാഗതനായ സു​ധീ​ഷ് ​ഗോ​പി​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ദ​നോ​ത്സ​വം​ ​ഏ​പ്രി​ൽ​ 14​ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെത്തും. ഒ​രു കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​യി​രി​ക്കും ചി​ത്ര​മെ​ന്നാ​ണ് സൂ​ച​ന. ഇ ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ചെ​റു​ക​ഥ​യെ ആസ്പദമാ​ക്കി ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ളാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ജി​ത് വിനാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത്താ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

Vishu: Upcoming Malayalam Movies

ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​അ​ഹാ​ന​ ​കൃ​ഷ്ണ,​ ​ധ്രു​വ​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​പ്ര​ശോ​ഭ് ​വി​ജ​യ​ൻ​ ​സംവി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​ടി​ ​ഏ​പ്രി​ൽ​ 14​ന് ​റി​ലീ​സ് ​ചെ​യ്യും. സാ​മ​ന്ത,​ ​ദേ​വ് ​മോ​ഹ​ൻ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങളാ​ക്കി​ ​ഗു​ണ​ശേ​ഖ​ർ​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ബ​ഹു​ഭാ​ഷാ ചി​ത്ര​മാ​യ​ ​ശാ​കു​ന്ത​ളവും​ ​ഏപ്രി​ൽ​ 14​ന് ​റി​ലീ​സ് ​ചെ​യ്യും. കാ​ളി​ദാ​സ​ന്‍റെ അ​ഭി​ജ​ഞാ​ന ശാകുന്ത​ളം ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​നി​മ​യി​ല്‍ ശകുന്ത​ള​യാ​യി എ​ത്തു​ന്ന​ത് സാ​മ​ന്ത​യാ​ണ്. ദു​ഷ്യ​ന്ത​നാ​കു​ന്ന​ത് മ​ല​യാ​ളി താ​രം ദേ​വ് മോ​ഹ​നും.

കേരളത്തെ നടുക്കിയ 2018ലെ മഹാപ്രളയത്തെ ആധാരമാക്കി ജൂഡ് ആന്‍റണി ജോസഫ് ഒരുക്കുന്ന ചിത്രം ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ ഏപ്രിൽ 21ന് തിയറ്ററുകളിൽ എത്തും. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ഏപ്രിൽ 20ന് പ്രദർശനത്തിനെത്തും. വൈക്കം മുഹമ്മദ് ബശീറിന്റെ 'ഭാർഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘അയൽവാശി’ ഏപ്രിൽ 21ന് തീയറ്ററുകളിൽ എത്തും. തല്ലുമാലയുടെ വൻ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനും, തല്ലുമാലയുടെ എഴുത്തുകാരൻ മുഹ്സിൻ പരാരി സഹനിർമ്മാതാവുമായാണ് ചിത്രം നിർമ്മിക്കുന്നത്.

Keywords: Celebration, Kochi, Kerala, News, Vishu, Entertainment, Movies, Top-Headlines, Vishu: Upcoming Malayalam Movies.< !- START disable copy paste -->

Post a Comment