അവശ്യസാധനങ്ങളും വിഷുക്കോടിയും വാങ്ങാനായി കാസര്‍കോട് നഗരത്തിലേക്ക് ജനം ഒഴുകിയെത്തുകയാണ്. ഈദുല്‍ ഫിത്വര്‍ കൂടി അടുത്തുവരുന്ന സാഹചര്യത്തില്‍ കടകളിലും പ്രധാന നിരത്തുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വസ്ത്രക്കടകളില്‍ പുതുവസ്ത്രം എടുക്കാനായി സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ തിക്കിത്തിരക്കുകയാണ്. വസ്ത്ര, സ്വര്‍ണ, ഇലക്ട്രോണിക്‌സ് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളെല്ലാം വിഷുവിപണി ലക്ഷ്യമാക്കി വിവിധ ഓഫറുകള്‍ നല്‍കുന്നുണ്ട്.
പഴം - പച്ചക്കറി വിപണിയും സജീവമാണ്. കണി സാധനങ്ങളില്‍ പഴവര്‍ഗങ്ങള്‍ക്ക് മുന്തിയ പരിഗണനയാണുള്ളത്. റമദാന്‍ വ്രതവും കനത്ത ചൂടും തിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. വിഷുവിന് കണികാണാനുള്ള സ്വര്‍ണ വെള്ളരിക്ക് പൊതുവിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. പടക്കങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. ചൈനീസ് പടക്കങ്ങള്‍ക്കൊപ്പം പരമ്പരാഗത ശൈലിയുള്ള നാടന്‍ പടക്കങ്ങളും ലഭ്യമാണ്. ബേകറികളില്‍ വിഷു സ്‌പെഷ്യല്‍ കായ വറുത്തതും ശര്‍ക്കര വറുത്തതുമെല്ലാം നിരന്നുകഴിഞ്ഞു. തിരക്ക് കൂടിയതോടെ നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമാവുകയാണ്.
Keywords: Kasaragod, Kasaragod-News, News, Kerala, Top-Headlines, Vishu, Shop, Town, Plastic Flower, Clothes, Electronics, women, Children, Gold, Offer, Vishu: Shops are witnessing heavy rush.