Join Whatsapp Group. Join now!
Aster MIMS 10/10/2023

Crackers seized | വിഷുവിന് ശിവകാശിയിൽ നിന്ന് ഓൺലൈനിൽ ഓർഡർ ചെയ്തെത്തുന്ന പടക്കങ്ങൾ കൂട്ടത്തോടെ പിടികൂടി പൊലീസ്; അടച്ച പണം തിരികെ കിട്ടുമോയെന്ന കാര്യത്തിൽ ആശങ്കയോടെ ആളുകൾ; ഹൈകോടതിയുടെ ഇടക്കാല വിധിയും എതിരായി

പാണ്ഡ്യൻ ക്രാകേഴ്സ്, കണ്ണൻ ക്രാകേഴ്സ് തുടങ്ങിയ നിരവധി സൈറ്റുകളിലൂടെയാണ് വിൽപന #Vishu-News, #Online-Crackers-News, #Sivakasi-News, #ദേശീയ-വാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) വിഷുവിന് ശിവകാശിയിൽ നിന്ന് ഓൺലൈനിൽ ഓർഡർ ചെയ്തെത്തുന്ന പടക്കങ്ങൾ കൂട്ടത്തോടെ പിടികൂടി പൊലീസ്. പടക്കം വാങ്ങാനായി ഓൺലൈനിൽ പണമടച്ചവർ നിരാശരായി. അടച്ച പണം തിരികെ കിട്ടുമോയെന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ്. പാണ്ഡ്യൻ ക്രാകേഴ്സ്, കണ്ണൻ ക്രാകേഴ്സ് തുടങ്ങിയ നിരവധി സൈറ്റുകളിലൂടെയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ആളുകൾ പടക്കങ്ങൾ ഓർഡർ ചെയ്തത്.

Kasaragod, News, Kerala, Top-Headlines, Kanhangad, Vishu, Online, Police, High Court, Crackers, Vishu bust: Online crackers seized.

കഴിഞ്ഞ വർഷങ്ങളിൽ ഓൺലൈനിലൂടെ നല്ല വ്യാപാരം നേടിയ ശിവകാശിയിലെ പടക്ക കംപനികൾ ഇത്തവണ വലിയ രീതിയിലുള്ള പ്രചാരണം നടത്തിയത് ഓൺലൈൻ വഴി ഓർഡറുകൾ സ്വീകരിച്ചത്. മാർച് അവസാനം ഓർഡർ ചെയ്ത നിരവധി പേർക്ക് കൃത്യമായി പടക്കങ്ങൾ ലഭിച്ചിരുന്നുവെങ്കിലും നാട്ടിലെ പടക്ക കടയുടമകൾ പൊലീസിനെയും കോടതിയെയും സമീപിച്ചതോടെയാണ് പൊലീസ് വ്യാപകമായി പടക്കങ്ങൾ പിടികൂടാൻ തുടങ്ങിയത്.

പ്രമുഖ ഷോപിങ് ഓൺലൈൻ സൈറ്റുകളിൽ അടക്കം പടക്കങ്ങൾക്കുള്ള ഓർഡർ സ്വീകരിച്ചിരുന്നു. കോടികളാണ് പടക്കം വാങ്ങാനായി മലയാളികൾ ശിവകാശിയിലേക്ക് അയച്ചുകൊടുത്തത്. 3000 രൂപ മുതലാണ് ആദ്യം ഓർഡർ സ്വീകരിച്ചിരുന്നത്. ആവശ്യക്കാർ കൂടിയതോടെ കുറഞ്ഞത് 5000 രൂപയ്ക്ക് മുകളിൽ പടക്കം വാങ്ങണമെന്ന നിബന്ധന മുന്നോട്ട് വെച്ചു. നാട്ടിൽ 15,000 രൂപയ്ക്ക് മുകളിൽ വിലവരുന്ന പടക്കങ്ങൾ വെറും 3000 രൂപയ്ക്ക് കിട്ടാൻ തുടങ്ങിയതോടെയാണ് ആവശ്യക്കാർ കൂട്ടത്തോടെ പണമടക്കാൻ തുടങ്ങിയത്.

വലിയ ലോറികളിലാണ് ചുരം കടന്ന് ശിവകാശിയിൽ നിന്ന് പടക്കങ്ങൾ എത്തിക്കാൻ തുടങ്ങിയത്. സുരക്ഷ മുൻ നിറുത്തി സംസ്ഥാനത്ത് ഓൺലൈൻ പടക്ക വിൽപന കഴിഞ്ഞ ദിവസം കേരള ഹൈകോടതി ഇടക്കാല വിധിയിലൂടെ തടയുകയും ചെയ്തതോടെ ഓൺലൈൻ പടക്ക വ്യാപാരത്തിന് തിരിച്ചടി നേരിട്ടു. കർശന സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് പടക്ക കടകൾക്ക് ലൈസൻസ് അനുവദിക്കുന്നത്. സംസ്ഥാനത്തെ പടക്ക ലൈസൻസികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. നിയമങ്ങൾ പാലിക്കാതെയാണ് ഓൺലൈൻ പടക്ക വിൽപനയെന്ന് ലൈസിൻസികൾ ഹർജിയിൽ ആരോപിച്ചിരുന്നു.

അതേസമയം, കേരളത്തിലെ പടക്ക വിൽപന ശാലകളെല്ലാം കൊള്ള ലാഭം എടുക്കാൻ തുടങ്ങിയതോടെയാണ് ചെറിയ വിലക്ക് പടക്കങ്ങൾ കിട്ടാൻ ഓൺലൈൻ അടക്കം മറ്റ് മാർഗങ്ങൾ തേടാൻ തുടങ്ങിയതെന്നാണ് പറയുന്നത്. നാട്ടിൽ പടക്കങ്ങൾക്ക് തീവിലയാണ് ഇപ്പോൾ. കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഓൺലൈനിൽ ഓർഡർ ചെയ്തുകൊണ്ട് വരികയായിരിക്കുന്ന പടക്കങ്ങൾ പൊലീസ് പിടികൂടിയിരുന്നു. കണ്ണൂരിലെ പെരുമ്പയില്‍ ഓണ്‍ലൈന്‍ വഴിയെത്തിയ മുപ്പതോളം പെട്ടി പടക്കമാണ് കഴിഞ്ഞയാഴ്ച പൊലീസ് പിടിച്ചെടുത്തത്. പടക്കമെത്തിച്ച ലോറി ഡ്രൈവര്‍ക്കെതിരേ പൊലീസ് കേസെടുത്തതിന് പുറമെ, പെട്ടികളിലെ മേല്‍വിലാസംവെച്ച് പടക്കം ഓര്‍ഡര്‍ ചെയ്ത 21 പേരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തൊട്ടുപിന്നാലെ പടക്കമെത്തിച്ച മറ്റൊരു ഡ്രൈവര്‍ക്കെതിരേയും കണ്ണൂരില്‍ കേസെടുത്തു.

Keywords: Kasaragod, News, Kerala, Top-Headlines, Kanhangad, Vishu, Online, Police, High Court, Crackers, Vishu bust: Online crackers seized.
< !- START disable copy paste -->

Post a Comment