Join Whatsapp Group. Join now!
Aster MIMS 22/05/2023

Protest | കര്‍ണാടക തിരഞ്ഞെടുപ്പ്: മലുര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കലഹം; 'ബിജെപി പ്രവര്‍ത്തകര്‍ മോദിയുടെ പോസ്റ്ററുകള്‍ കീറിയെറിഞ്ഞു'

ഹൂദി വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആവശ്യം #Karnataka-Election-News, #BJP-News, #Kolar-News, #Malur-News, #ദേശീയ-വാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ബിജെപിയില്‍ തുടരുന്ന കലഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ പാര്‍ടി അണികള്‍ കീറുന്നതുവരെയെത്തിയെന്ന് റിപോര്‍ട്. കോലാര്‍ ജില്ലയിലെ മലുര്‍ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന കമിറ്റി അംഗം ഹൂദി വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് നേതാക്കളും അണികളും വ്യാഴാഴ്ച തെരുവിലിറങ്ങി. നേരത്തെ ഓഫീസുകളിലും സ്ഥാപനങ്ങളിലും പതിച്ച നരേന്ദ്ര മോദിയുടെ പോസ്റ്ററുകളും അവര്‍ നീക്കം ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
               
Karnataka-Election-News, BJP-News, Kolar-News, Malur-News, Vijay Kumar Hoodi, Narendra Modi, Karnataka News, Political News, Vijay Kumar Hoodi's supporters removed pictures of Modi from office.

നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എ കെവൈ നഞ്ചെഗൗഡ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് മലുര്‍. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം ഒറ്റു കൊടുക്കുന്ന പാര്‍ടി തനിക്കോ നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ആവശ്യമില്ലെന്ന് വിജയകുമാര്‍ മാലുറില്‍ തന്റെ മോദി റസിഡന്റ്‌സ് പരിസരത്ത് തടിച്ചു കൂടിയ വന്‍ജനാവലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.
      
Karnataka-Election-News, BJP-News, Kolar-News, Malur-News, Vijay Kumar Hoodi, Narendra Modi, Karnataka News, Political News, Vijay Kumar Hoodi's supporters removed pictures of Modi from office.

ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ താന്‍ തിരിച്ചും വിശ്വസിക്കുന്നു. ഈ മണ്ഡലത്തില്‍ സ്വതന്ത്രനായി ജനവിധി തേടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബിജെപി നേതാക്കളായ ഹനുമപ്പ, ജി പ്രഭാകര്‍, ടി തിമ്മപ്പണ്ണ, ചമ്പെ നാരായണ്‍ ഗൗഡ, ബിആര്‍ വെങ്കിടേശ്, ആര്‍ രാമമൂര്‍ത്തി, ഹങ്കെനഹള്ളി വെങ്കിടേഷ്, എം മോഹന്‍ ബാബു, എസ് നാഗണ്ണ, എം കെമ്പോദണ്ണ, അമരേഷ് റെഡ്ഡി, ദേവരാജ് റെഡ്ഡി, കെ ജഗണ്ണ, സി ചന്ദ്രണ്ണ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Karnataka-Election-News, BJP-News, Kolar-News, Malur-News, Vijay Kumar Hoodi, Narendra Modi, Karnataka News, Political News, Vijay Kumar Hoodi's supporters removed pictures of Modi from office.
< !- START disable copy paste -->

Post a Comment