city-gold-ad-for-blogger
Aster MIMS 10/10/2023

Stadium | വെള്ളരിക്കുണ്ടിന് വിഷു കൈനീട്ടമായി വൈഎംസിഎ വക ഇന്‍ഡോര്‍ സ്റ്റേഡിയം

-സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) മലയോര താലൂക് ആസ്ഥാനമായ വെള്ളരിക്കുണ്ടിന് വിഷു കൈനീട്ടമായി വൈഎംസിഎയുടെ വക ഇന്‍ഡോര്‍ സ്റ്റേഡിയം. വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡില്‍ പൊലീസ് സ്റ്റേഷനോട് ചേര്‍ന്നാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ബാഡ്മിന്റണ്‍ സ്റ്റേഡിയം ഒരുങ്ങിയത്. വെള്ളരിക്കുണ്ട് വൈഎംസിഎയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച സ്റ്റേഡിയത്തില്‍, മേടമാസത്തിലെ വിഷുപുലരിക്ക് തലേന്നാള്‍ ബളാല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം കോര്‍ട് ഒന്നും വൈഎംസിഎ കേരള റീജിയണല്‍ ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍ കോര്‍ട് രണ്ടും നാടിന് സമര്‍പ്പിച്ചു..
         
Stadium | വെള്ളരിക്കുണ്ടിന് വിഷു കൈനീട്ടമായി വൈഎംസിഎ വക ഇന്‍ഡോര്‍ സ്റ്റേഡിയം

30 ലക്ഷത്തോളം രൂപ ചിലവിലാണ് 3600 സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ബാഡ്മിന്റണ്‍ കോര്‍ടും അകാഡമിയും ഒരുക്കിയിരിക്കുന്നത്. ഫോം ചെയ്ത സിന്തറ്റിക് ഡബിള്‍ കോര്‍ട് നിര്‍മിക്കുന്നത് ചെന്നൈയില്‍ നിന്നുള്ള വിദഗ്ധരാണ്. എല്‍പി തലം മുതല്‍ കോളജ് തലം വരെയുള്ള വിദ്യാര്‍ഥികകള്‍ക്ക് പരിശീലനത്തിന് ഇവിടെ സൗകര്യമൊരുക്കും. ഇതിനായി മികച്ച കോചുകളുടെ സേവനവും അകാഡമിയില്‍ ലഭ്യമാക്കും.
        
Stadium | വെള്ളരിക്കുണ്ടിന് വിഷു കൈനീട്ടമായി വൈഎംസിഎ വക ഇന്‍ഡോര്‍ സ്റ്റേഡിയം

കോര്‍ടില്‍ എല്‍ഇഡി വെളിച്ച സംവിധാനവും ചൂട് കുറയ്ക്കുന്നതിനുള്ള ഓടോ വിന്‍ഡ് ഫാനുകളുമുണ്ടാകും. വസ്ത്രം മാറുന്നതിനുള്ള മുറി, വിശ്രമകേന്ദ്രം, ലഘുഭക്ഷണത്തിനുള്ള ഔട് ലെറ്റ്, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയും സജ്ജമാക്കും. ആരോഗ്യസംരക്ഷണത്തിനും വിനോദത്തിനുമായി ബാഡ്മിന്റണ്‍ കളിക്കാനെത്തുന്നവര്‍ക്കും സൗകര്യമൊരുക്കും
         
Stadium | വെള്ളരിക്കുണ്ടിന് വിഷു കൈനീട്ടമായി വൈഎംസിഎ വക ഇന്‍ഡോര്‍ സ്റ്റേഡിയം

ചടങ്ങില്‍ സിബി വാഴക്കാലയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത് അംഗം ഷോബി ജോസഫ്, പഞ്ചായത് അംഗം വിനു കെ ആര്‍, വെള്ളരിക്കുണ്ട് ഫെറോന വികാരി ഫാദര്‍ ഡോ. ജോണ്‍സണ്‍ അന്ത്യാങ്കുളം, ഫാ. ജോസഫ് വി വാരണാത്ത്, മാനുവല്‍ കുറിച്ചിത്താനം, ഷൈനി പോള്‍, വി എം മത്തായി, ടോംസണ്‍ ടോം, കെ എം തോമസ്, ഫാ. ജിതിന്‍ കളത്തില്‍, ഫാ. സുബേഷ് സെബാസ്റ്റിന്‍, ഷോബി ജോസഫ്, തോമസ് ചെറിയാന്‍, ജോസ് പാലക്കുടി, ബെന്നി പ്ലാമൂട്ടില്‍, ജയ്‌സണ്‍ കാവുപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കെ എ സാലു സ്വാഗതവും ബാബു കല്ലറയ്ക്കല്‍ നന്ദിയും പറഞ്ഞു.

Keywords: Indore-Stadium, Sports-News, Badminton-Court, Kerala News, Malayalam News, Kasaragod News, Vellarikund News, Vellarikund Indoor Stadium, Indoor Stadium, Vellarikund Indoor Stadium inaugurated.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL