Join Whatsapp Group. Join now!
Aster MIMS 06/06/2023

Vande Bharat | ഉദ്ഘാടന യാത്ര പൂര്‍ത്തിയാക്കി വന്ദേ ഭാരത് എക്സ്പ്രസ് ആവേശം വിതറി കാസര്‍കോട്ടെത്തി; ഉത്സവാന്തരീക്ഷത്തില്‍ ഉജ്വല സ്വീകരണം; റെഗുലര്‍ സര്‍വീസ് ബുധനാഴ്ച കാസര്‍കോട്ട് നിന്ന് ആരംഭിക്കും

ഉച്ചയ്ക്ക് രണ്ടര മണിക്ക് കാസര്‍കോട് നിന്ന് പുറപ്പെടും #Vande-Bharat-News, #Train-News, #Railway-News, #Kasargod-Railway-Station,
കാസര്‍കോട്: (www.kasargodvartha.com) പ്രധാനമന്ത്രി രാവിലെ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന യാത്ര പൂര്‍ത്തിയാക്കി ആവേശം വിതറി കാസര്‍കോട്ടെത്തി. റെയില്‍വേ സ്റ്റേഷനില്‍ ആവേശോജ്വല സ്വീകരണമാണ് വിവിധ രാഷ്ട്രീയ പാര്‍ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ട്രെയിനിന് നല്‍കിയത്. പ്ലാറ്റ്ഫോമിലേക്ക് കടന്നുവന്ന വന്ദേഭാരതിനെ ചെണ്ടമേളങ്ങളുടെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയില്‍ നൂറുകണക്കിന് ആളുകള്‍ ആര്‍പ്പുവിളികളോടെ വരവേറ്റു. നിരവധി ആളുകളാണ് സാക്ഷിയാവാന്‍ തടിച്ചു കൂടിയത്.
                 
News, Malayalam-News, Kasargod, Kasaragod-News, Train, Train-News, Kerala News, Vande Bharat Express, Kasaragod Railway Staion, Vande Bharat Express reached to Kasaragod.

രാവിലെ 11.30 മണിയോടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് രാത്രി ഒമ്പത് മണിയോടെയാണ് കാസര്‍കോട്ടെത്തിയത്. അനുവദിച്ച സ്റ്റോപുകള്‍ക്ക് പുറമെ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചാലക്കുടി, തിരൂര്‍, തലശേരി, പയ്യന്നൂര്‍ സ്റ്റേറ്റഷനുകളില്‍ കൂടി ഉദ്ഘാടന ദിവസമായത് കൊണ്ട് നിര്‍ത്തിയതാണ് ട്രെയിന്‍ വൈകാന്‍ ഇടയായത്. സാധാരണ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഏഴ് മണിക്കൂര്‍ 50 മിനുറ്റില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
       
News, Malayalam-News, Kasargod, Kasaragod-News, Train, Train-News, Kerala News, Vande Bharat Express, Kasaragod Railway Staion, Vande Bharat Express reached to Kasaragod.

പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരും, മതമേലധ്യക്ഷന്മാരും, മാധ്യമ പ്രവര്‍ത്തകരുമാണ് ഉദ്ഘാടന ദിവസം വന്ദേ ഭാരത് എകസ്പ്രസില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്. കാസര്‍കോട്ട് അത്യുജ്വല വരവേല്‍പാണ് ബിജെപി, മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ടികളുടെയും കാസര്‍കോട് റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തില്‍ നല്‍കിയത്. ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രമുഖരും സംബന്ധിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, ബിജെപി ജില്ലാ പ്രസിഡന്റ് രവീഷ് തന്ത്രി കുണ്ടാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

വന്ദേ ഭാരതിന്റെ ആദ്യത്തെ റെഗുലര്‍ സര്‍വീസ് ബുധനാഴ്ച കാസര്‍കോട്ട് നിന്ന് ആരംഭിക്കും. ട്രെയിന്‍ നമ്പര്‍ 20633 കാസര്‍കോട് - തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് രണ്ടര മണിക്ക് കാസര്‍കോട്ട് നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക ദിശയില്‍, ട്രെയിന്‍ നമ്പര്‍ 20634 പുലര്‍ചെ 05.20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അതേ ദിവസം ഉച്ചയ്ക്ക് 1.25ന് കാസര്‍കോട് എത്തിച്ചേരും.

News, Malayalam-News, Kasargod, Kasaragod-News, Train, Train-News, Kerala News, Vande Bharat Express, Kasaragod Railway Staion, Vande Bharat Express reached to Kasaragod.

കൊല്ലം, കോട്ടയം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും. ട്രെയിനിന് 16 കോചുകളാണുള്ളത്, അതില്‍ രണ്ടെണ്ണം 104 സീറ്റുകളുള്ള എക്‌സിക്യൂടീവാണ്. 16 കംപാര്‍ട്‌മെന്റുകളിലായി ആകെ 1128 സീറ്റുകളാണുള്ളത്. വ്യാഴാഴ്ച സര്‍വീസ് ഉണ്ടാകില്ല. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് വെള്ളിയാഴ്ച മുതലാണ്. ട്രെയിനില്‍ ഒരാഴ്ചയ്ക്കുള്ള ടികറ്റുകള്‍ ഏറെക്കുറെ ഇതിനോടകം റിസര്‍വ് ചെയ്തിട്ടുണ്ട്. നേരത്തെ കണ്ണൂര്‍ വരെ മാത്രം സര്‍വീസ് നടത്താന്‍ തീരുമാനിച്ച വന്ദേ ഭാരത് എക്സ്പ്രസ് ഏറെ പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഒടുവിലാണ് കാസര്‍കോട്ടേക്ക് നീട്ടിയത്.

News, Malayalam-News, Kasargod, Kasaragod-News, Train, Train-News, Kerala News, Vande Bharat Express, Kasaragod Railway Staion, Vande Bharat Express reached to Kasaragod.

News, Malayalam-News, Kasargod, Kasaragod-News, Train, Train-News, Kerala News, Vande Bharat Express, Kasaragod Railway Staion, Vande Bharat Express reached to Kasaragod.

Keywords: News, Malayalam-News, Kasargod, Kasaragod-News, Train, Train-News, Kerala News, Vande Bharat Express, Kasaragod Railway Staion, Vande Bharat Express reached to Kasaragod.

Post a Comment