നിരവധി പേരുടെ ആവശ്യം പരിഗണിച്ചാണ് സര്‍വീസ് നീട്ടിയതെന്ന് മന്ത്രി പറഞ്ഞു. രണ്ടുഘട്ടമായി ട്രാകുകള്‍ പരിഷ്‌കരിക്കും. ഒന്നരവര്‍ഷത്തിനുള്ളില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കും. രണ്ടാംഘട്ടത്തില്‍ 130 കിലോമീറ്ററായി വര്‍ധിപ്പിക്കും. വളവുകള്‍ നിവര്‍ത്താന്‍ സ്ഥലമേറ്റടുക്കേണ്ടതിനാല്‍ ഇതിന് കൂടുതല്‍ സമയമെടുക്കും. ഡിപിആര്‍. തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും രണ്ടാംഘട്ടം രണ്ടുമുതല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായാക്കുമെന്നും മന്ത്രി അറിയിച്ചു.
ട്രാകുകള്‍ പരിഷ്‌കരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച നടത്തുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു. ചര്‍ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷം കൂടുതല്‍ സ്റ്റോപുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍കോട്ടേക്ക് സര്‍വീസ് നീട്ടുന്നതിനായി രാഷ്ട്രീയ പാര്‍ടികളും ജനപ്രതിനിധികളും വിവിധ സംഘടനകളും അധികൃതര്‍ക്ക് നിവേദനങ്ങള്‍ അടക്കം സമര്‍പിക്കുകയും ചെയ്തിരുന്നു. റെയില്‍വേ മേഖലയില്‍ ഏറെ അവഗണനയും യാത്രാ ദുരിതങ്ങളും നേരിടുന്ന കാസര്‍കോടിന് വന്ദേഭാരത് എക്സ്പ്രസ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
Keywords: Railway-News, Vande-Bharat-Express, Kasaragod-News, PM-Modi-News, Vande Bharat Express in Kasaragod, Kerala News, Malayalam News, Kasaragod News, Narendra Modi, Indian Railway, Vande Bharat Express extended to Kasaragod.
< !- START disable copy paste -->