ഇരട്ട എൻജിൻ സർകാർ സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുമെന്ന് സിൽവർ ജൂബിലി പാർകിൽ പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ‘ടീം ഇൻഡ്യ’ എല്ലാ മേഖലകളിലും വികസനത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും, സംസ്ഥാനത്ത് ബിജെപിയെ തിരഞ്ഞെടുത്ത് കർണാടക ഈ ശ്രമത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ കഴിഞ്ഞ ആറ് വർഷമായി ഒരു കലാപമോ വർഗീയ സംഘട്ടനമോ ഉണ്ടായിട്ടില്ലെന്നും ഇത് വളർചയും വികസനവും സാധ്യമാക്കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഭരണഘടനാ വിരുദ്ധവും പോപുലർ ഫ്രണ്ട് ഓഫ് പോലെയുള്ള സംഘടനകളെ പ്രീണിപ്പിക്കാനുമാണ് കോൺഗ്രസ് കർണാടകയിൽ മതപരമായ സംവരണം ഏർപ്പെടുത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മൈസൂറിൽ വിമാനം ഇറങ്ങിയ യോഗിയെ പ്രതാപ് സിംഹ എംപി, മന്ത്രി സിഎൻ അശ്വത് നാരായൺ, ഡെപ്യൂടി മേയർ ഡോ. ജി രൂപ എന്നിവർ സ്വീകരിച്ചു.
Keywords: Manglore, News, Karnataka, Election, Narendra Modi, BJP, Congress, Uttar Pradesh, CM, Uttar Pradesh CM Yogi Adityanath hold roadshow in Mandya.< !- START disable copy paste -->