ശാര്‍ജ: (www.kasargodvartha.com) ഗതാഗത പിഴയില്‍ 35 ശതമാനം ഇളവ് പ്രഖ്യാപിച്ചു. നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളില്‍ പിഴയടക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. വാഹനം കണ്ടുകെട്ടിയതിന്റെ ഫീസിനും ഈ ഇളവ് ലഭിക്കും. ശാര്‍ജ എക്‌സിക്യൂടീവ് കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
60 ദിവസത്തിനും ഒരു വര്‍ഷത്തിനുമിടയിലാണ് പിഴ തിരിച്ചടക്കുന്നതെങ്കില്‍ 25 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍, വാഹനം കണ്ടുകെട്ടിയതിന്റെ ഫീസ് പൂര്‍ണമായും അടക്കേണ്ടിവരും. ഒരു വര്‍ഷത്തിന് ശേഷം അടക്കുന്നവര്‍ക്ക് പിഴ ഇളവ് ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം അബൂദബിയിലും അടുത്തിടെ സമാനമായ ഇളവ് അനുവദിച്ചിരുന്നു.
Keywords: Sharjah, news, Gulf, World, Fine, Top-Headlines, UAE: 50% discount on traffic fines announced in Sharjah.