'ഭക്ഷണ വിതരണത്തിനായി സ്വിഗ്ഗിയുടെ 500-ലധികം നഗരങ്ങളിലെയും ഇൻസ്റ്റാമാർട്ടിന്റെ 25-ലധികം നഗരങ്ങളിലെയും സാന്നിധ്യം കണക്കിലെടുക്കുമ്പോൾ, ടയർ 2, 3 നഗരങ്ങളിൽ സാധങ്ങൾ എത്തിക്കുന്ന പങ്കാളികളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണ്. ചെറിയ നഗരങ്ങളിൽ ഇൻസ്റ്റാമാർട്ടിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി അപ്‌നയുമായുള്ള പങ്കാളിത്തം ഞങ്ങളെ സഹായിക്കും', സ്വിഗ്ഗി ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് കേദാർ ഗോഖലെ പറഞ്ഞു,
ഇ-കൊമേഴ്‌സ് വ്യവസായത്തിന്റെ വളർച്ച രാജ്യത്തുടനീളമുള്ള ഡെലിവറി ജീവനക്കാരുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. 2029-30 ഓടെ ഡെലിവറി തൊഴിലാളികളുടെ എണ്ണം ഏകദേശം 23.5 ദശലക്ഷമാകുമെന്ന് റിപ്പോർട്ടുകൾ കണക്കാക്കുന്നു. 'രാജ്യത്തിന്റെ വലിയ ഭാഗങ്ങളിൽ ഡെലിവറി അവസരങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ, ആവശ്യകത നികത്താനും വരും മാസങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വിഗ്ഗിയിലൂടെ ലക്ഷ്യമിടുന്നു', അപ്‌നയുടെ സ്ഥാപകനും സിഇഒയുമായ നിർമിത് പരീഖ് പറഞ്ഞു.
2019-ൽ സ്ഥാപിതമായ അപ്‌നയ്ക്ക് ടൈഗർ ഗ്ലോബൽ, ഔൾ വെഞ്ചേഴ്‌സ്, ഇൻസൈറ്റ് പാർട്‌ണേഴ്‌സ്, ലൈറ്റ്‌സ്പീഡ് ഇന്ത്യ, സെക്വോയ ക്യാപിറ്റൽ ഇന്ത്യ, മാവെറിക്ക് വെഞ്ച്വേഴ്‌സ്, ജിഎസ്‌വി വെഞ്ചേഴ്‌സ്, ഗ്രീനോക്‌സ് ക്യാപിറ്റൽ, റോക്കറ്റ്‌ഷിപ്പ്.വിസി തുടങ്ങിയ വൻകിടക്കാരിൽ നിന്നായി 190 മില്യണിലധികം ഡോളറിന്റെ നിക്ഷേപമുണ്ട്.
Keywords: Job, News, Swiggy, Apna, Instamart, Delivery Job, Workers, Food, Online, E Commerce, Swiggy partners 'Apna' to create 10K jobs for Instamart this year.