Join Whatsapp Group. Join now!
Aster MIMS 22/05/2023

Rahul Gandhi | രാഹുലിന് തിരിച്ചടി; അപകീര്‍ത്തിക്കേസില്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ സൂറത് സെഷന്‍സ് കോടതി തള്ളി; വയനാട്ടില്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ്

രാഹുലിന്റെ അപേക്ഷയില്‍ ഈ മാസം 13ന് കോടതി അഞ്ചു മണിക്കൂര്‍ വാദം കേട്ടിരുന്നു #Surat-Court-News, #Rahul-Gandhi-defamation-case, #Political-News
സൂറത്: (www.kasargodvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. 2019-ലെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ 'മോദി' പരാമര്‍ശത്തിന്റെ പേരിലെടുത്ത അപകീര്‍ത്തിക്കേസില്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ സൂറത് സെഷന്‍സ് കോടതി തള്ളി.

കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷയും പിഴയും വിധിച്ചിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. അദ്ദേഹം വസതി ഒഴിയുകയും ചെയ്തിരുന്നു. ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും.

Surat court rejects Rahul Gandhi's plea for stay on conviction in criminal defamation case, Rahul Gandhi, News, Surat, Politics, Karnataka, Application, BJP, Wayanadu, National.

ഇതോടെ രാഹുലിന്റെ ലോക്‌സഭാ മണ്ഡലമായ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. രാഹുലിന്റെ അപേക്ഷയില്‍ ഈ മാസം 13ന് കോടതി അഞ്ചു മണിക്കൂര്‍ വാദം കേട്ടിരുന്നു. മാപ്പ് പറയാന്‍ കൂട്ടാക്കാത്ത രാഹുല്‍ അഹങ്കാരിയാണെന്നും സ്റ്റേ നല്‍കരുതെന്നുമായിരുന്നു പരാതിക്കാരനും ബിജെപി നേതാവുമായ പൂര്‍ണേശ് മോദിയുടെ വാദം. രാഹുല്‍ നല്‍കിയ അപേക്ഷയില്‍ സൂറത് സെഷന്‍സ് കോടതി നേരത്തേ ജാമ്യകാലാവധി നീട്ടി നല്‍കിയിരുന്നു.

Keywords: Surat court rejects Rahul Gandhi's plea for stay on conviction in criminal defamation case, Rahul Gandhi, News, Surat, Politics, Karnataka, Application, BJP, Wayanadu, National.

Post a Comment