ഡോൺ ബോസ്കോ കോളജിലെ ബിസിഎ വിദ്യാർഥി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലിൽ അഡോൺ ബെസ്റ്റി (20), ബികോം മൂന്നാം വർഷ വിദ്യാർഥി ഇരിട്ടി അങ്ങാടിക്കടവ് കലറയ്ക്കൽ ജിസ്ന മേരി ജോസഫ് (20) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ. മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ ഇവർ സഞ്ചരിച്ച കാർ കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു.
റോഡരികിലെ വൈദ്യുതിത്തൂണിൽ ഇടിച്ച ശേഷമാണ് ഇവരുടെ ടാറ്റ തിയാഗോ കാർ താഴേക്ക് തലകീഴായി പതിച്ചത്. താഴ്ചയിലെ പ്ലാവിൽ കാർ വന്നിടിച്ചപ്പോൾ പ്ലാവ് രണ്ടായി മുറിഞ്ഞ് പോയി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജോസഫ്-സാലി ദമ്പതികളുടെ മകളാണ് സ്നേഹ. സഹോദരൻ: ജസ്റ്റിൻ (യുകെ).