മന്ത്രി സുനിൽ കുമാറിന് എതിരെ ആരോപണങ്ങളുമായി മുത്തലിക് നേരത്തെ രംഗത്ത് വന്നിരുന്നു. ബിജെപി തന്നെ സ്ഥാനാർഥിയാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിജെപി നേതാക്കളുടെ ഷൂ നക്കിയിരുന്നെങ്കിൽ താൻ ബാങ്ക് അകൗണ്ട് പോലുമില്ലാതെ വാടക വീട്ടിൽ താമസിക്കുന്ന അവസ്ഥ വരില്ലായിരുന്നു എന്ന് മുത്തലിക് പറഞ്ഞു. ദക്ഷിണ കന്നഡ ജില്ല ചുമതല വഹിക്കുന്ന ഊർജ-സാംസ്കാരിക മന്ത്രി വി സുനിൽ കുമാറിന്റെ സമ്പാദ്യം അദ്ദേഹം ആദ്യം തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൻ എന്തുമാത്രം വർധിച്ചു എന്ന് കാണണം. തനിക്ക് എതിരെ 109 കേസുകളാണുള്ളത്. ഇതിൽ ഏറെയും ബിജെപി സർകാർ ചുമത്തിയതാണ്. വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീരാമ സേന കർണാടക സംസ്ഥാന ജെനറൽ സെക്രടറി ആനന്ദ് ഷെട്ടി, നേതാക്കളായ ഗംഗാധർ കുൽക്കർണി, സുഭാഷ് ഹെഗ്ഡെ, പ്രമോദ് മുത്തലിക് ഫാൻ അസോസിയേഷൻ പ്രസിഡണ്ട് ഹരിഷ് അധികാരി, ചിത്തരഞ്ജൻ ഷെട്ടി, ദുർഗ സേന പ്രസിഡണ്ട് വിനയ റനഡെ, സെക്രടറി രൂപ ഷെട്ടി തുടങ്ങിയവർ പത്രികാസമർപണ വേളയിൽ ഒപ്പമുണ്ടായിരുന്നു.
Keywords: Manglore-News, National, News, Election, Leader, BJP, Karnataka, Case, Sri Ram Sena chief Pramod Muthalik files nomination from Karkala constituency.
< !- START disable copy paste -->