'മാവുങ്കാല്‍ സുരഭി ഹാര്‍ഡ്‌വെയേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ ഉള്‍പെടെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും, ഇവ കത്തിച്ചതായി കണ്ടെത്തിയതിനുമാണ് പിഴ ചുമത്തിയത്.
പാലക്കി മെഡികല്‍സില്‍ മരുന്നുകള്‍ നല്‍കുന്നതിന് നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനും പിഴ ചുമത്തി. അജ്‌വ ഫ്രൂട്സ് ആൻഡ് വെജിറ്റബിള്‍സില്‍ നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകളില്‍ സാധനങ്ങള്‍ നല്‍കുന്നത് കണ്ടെത്തുകയും, പഴം, പച്ചക്കറി എന്നിവ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ റോഡരികില്‍ അലക്ഷ്യമായി ഉപേക്ഷിച്ചതിനുമാണ് പിഴ ചുമത്തിയത്', ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രാഥമികമായി അഞ്ചിലധികം കച്ചവട സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. ഒന്നാം ഘട്ടത്തില്‍ പിഴ അടച്ചവര്‍ തുടര്‍ന്നും നിയമ ലംഘനം നടത്തിയാല്‍ 25,000 രൂപ പിഴ ചുമത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ എംടിപി റിയാസ് പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുടൂതല്‍ പരിശോധനകള്‍ നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: Kasaragod, News, Kerala, Top-Headlines, Kasaragod-News, Kanhangad, Inspection, Shops, Plastic, fine, Special Enforcement Squad inspection in shops.