Join Whatsapp Group. Join now!
Aster MIMS 06/06/2023

Railway | യാത്രക്കാർക്ക് സന്തോഷ വാർത്ത: 2 മാസക്കാലം മംഗ്ളുറു - ചെന്നൈ പാതയിൽ പ്രതിവാര പ്രത്യേക ട്രെയിൻ; ചൊവ്വാഴ്ച മുതൽ ഓടിത്തുടങ്ങും; കാസർകോട്ടും കാഞ്ഞങ്ങാട്ടുമടക്കം സ്റ്റോപുകൾ

ചെന്നൈ തംബരത്തേക്കാണ് സർവീസ് #Railway-News, #Train-News, #Special-Train-News, #Kasaragod-News, #ചെന്നൈ-വാർത്തകൾ
കാസർകോട്: (www.kasargodvartha.com) വേനൽക്കാലത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സതേൺ റെയിൽവേ മംഗ്ളുറു - ചെന്നൈ പാതയിൽ പ്രഖ്യാപിച്ച പ്രത്യേക പ്രതിവാര ട്രെയിൻ ചൊവ്വാഴ്ച (ഏപ്രിൽ 25) മുതൽ ഓടിത്തുടങ്ങും. ചെന്നൈ എഗ്‌മോർ, സേലം, കോയമ്പത്തൂർ, പാലക്കാട് വഴിയാണ് പ്രത്യേക ട്രെയിനിന്റെ സർവീസ്. കേരളത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നുർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, ഫെറോക്, തിരുർ, കുറ്റിപ്പുറം, ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട്‌ എന്നിവിടങ്ങളിൽ നിർത്തും

Kasaragod, Kerala, News, Train, Chennai, Mangaluru, Passengers, Railway, Southern Railway Announces Summer Special Trains Between Chennai and Mangaluru.

ട്രെയിൻ (06041) ഏപ്രിൽ 25, മെയ് രണ്ട്, ഒമ്പത്, 16, 23, 30, ജൂൺ ആറ്, 13, 20, 27 (ചൊവ്വാഴ്ചകളിൽ) തീയതികളിൽ ചെന്നൈയിലെ തംബരത്ത് നിന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.45 ന് മംഗ്ളുറു ജൻക്ഷനിലെത്തും. മടക്കയാത്രയിൽ (06042) ഏപ്രിൽ 26, മെയ് മൂന്ന്, 10, 17, 24, 31, ജൂൺ ഏഴ്, 14, 21, 28 (ബുധനാഴ്ചകളിൽ) തീയതികളിൽ രാവിലെ 10 മണിക്ക് മംഗ്ളുറു ജൻക്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർചെ 4.45 ന് തംബരത്ത് എത്തിച്ചേരും.

Kasaragod, Kerala, News, Train, Chennai, Mangaluru, Passengers, Railway, Southern Railway Announces Summer Special Trains Between Chennai and Mangaluru.

പ്രധാന സ്റ്റേഷനുകളിലെ സമയം:

മംഗ്ളുറു ജൻക്ഷൻ - തംബരം

മംഗ്ളുറു ജൻക്ഷൻ - 10.00

കാസർകോട് - 10.40

കാഞ്ഞങ്ങാട് - 11.00

കണ്ണൂർ - 12.00

കോഴിക്കോട് - 13.50

ഷൊർണൂർ - 15.25

പാലക്കാട്‌ - 16.30

കോയമ്പത്തൂർ - 18.00

തംബരം - 04.45

തംബരം - മംഗ്ളുറു ജൻക്ഷൻ

തംബരം -13.30

കോയമ്പത്തൂർ - 22.15

കോഴിക്കോട് -02.20

കണ്ണൂർ -03.50

കാഞ്ഞങ്ങാട് - 4.48

കാസർകോട് - 05.30

മംഗ്ളുറു ജൻക്ഷൻ - 06.45

Keywords: Kasaragod, Kerala, News, Train, Chennai, Mangaluru, Passengers, Railway, Southern Railway Announces Summer Special Trains Between Chennai and Mangaluru.
< !- START disable copy paste -->

Post a Comment